കൊച്ചി : കൊച്ചി നഗരത്തില്‍ പട്ടാപ്പകല്‍ ട്രാഫിക് വാര്‍ഡനെ ആക്രമിച്ചകേസിലെ പ്രതി തട്ടിപ്പുകേസില്‍ പിടിയില്‍. കൊച്ചിയില്‍ ട്രാഫിക് വാര്‍ഡന്‍ പത്മിനിയെ നടുറോഡില്‍വെച്ച് ആക്രമിച്ചകേസിലെ പ്രതിയായ വിനോഷ് വര്‍ഗ്ഗീസാണ് തട്ടിപ്പുകേസില്‍ പിടിയിലായത്.
കൊച്ചിയില്‍ ലക്ഷങ്ങളുടെ അഫ്‌ഗാന്‍ കറന്‍സി പിടികൂടിയ കേസിലാണ് ഇയാളുടെ അറസ്‌റ്റ്. പത്തൊന്‍പത് ലക്ഷത്തോളം രൂപയുടെ അഫ്‌ഗാന്‍ കറന്‍സിയുമായി ശനിയാഴ്‌ചയാണ് നാലംഗ സംഘം പിടിയിലായത്. ഇവര്‍ക്ക് മുഗള്‍ വംശകാലത്തെ സ്വര്‍ണ്ണനാണയവും റൈസ്‌പുള്ളറും നല്‍കാമെന്നേറ്റത് വിനോഷായിരുന്നുവെന്ന് പോലീസ് അറിയിച്ചു. തൃശൂര്‍ സ്വദേശിയായ ഒരാള്‍ മുംബൈയില്‍ നിന്നാണ് ഇവ എത്തിക്കുന്നതെന്ന് വിനോഷ് മൊഴിനല്‍കിയിട്ടുണ്ട്.
നവംബറില്‍ കടവന്ത്രയില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന വാര്‍ഡന്‍ പത്മിനിയെ ആക്രമിച്ച കേസിലും മലപ്പുറത്ത് ലോഡ്‌ജില്‍ യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലും ഇയാള്‍ പ്രതിയാണ്. പത്മിനിയുടെ പരാതിയുടെ അടിസ്‌ഥാനത്തില്‍ കേസെടുത്ത പൊലീസ് ഇയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിന് സഹായകരമായ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.








