Home » » കുമളിയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച തമിഴ്‌നാട്‌ സ്വദേശി അറസ്‌റ്റില്‍.

കുമളിയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച തമിഴ്‌നാട്‌ സ്വദേശി അറസ്‌റ്റില്‍.

Written By Unknown on Monday, 26 May 2014 | 23:28

കുമളി: കുമളി വണ്ടിപ്പെരിയാറിലെ മൗണ്ട്‌ എസ്‌റ്റേറ്റില്‍ പതിനാറുകാരിയെ പീഡിപ്പിച്ച തമിഴ്‌നാട്‌ സ്വദേശി മുരുകന്‍ (30) പോലീസ്‌ പിടിയിലായി. ഭാര്യയുടെ അനുജത്തിയുടെ കല്ല്യാണത്തിനായി ഇവിടെ എത്തിയതായിരുന്നു ഇയാള്‍. ഞായറാഴ്‌ച വൈകിട്ട്‌ കടയില്‍ നിന്ന്‌ വാങ്ങിയ സാധനങ്ങളുമായി വീട്ടിലേക്ക്‌ പോകുകയായിരുന്ന പെണ്‍കുട്ടിയെ മുരുകന്‍ കടന്നു പിടിക്കുകയായിരുന്നു. പിന്നീട്‌ തേയിലത്തോട്ടത്തിലേക്ക്‌ ബലം പ്രയോഗിച്ച്‌ കൊണ്ടു പോയി പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ്‌ ഇയാളെ പിടികൂടിയത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.