തിരുവനന്തപുരം: കടബാധ്യതയുള്ളവര്‍ക്ക് ഒരുലക്ഷം രൂപ വരെയുള്ള വായ്‌പാ പദ്ധതിക്കു സര്‍ക്കാര്‍ രൂപം നല്‍കിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സംസ്‌ഥാനത്തു ബാങ്കിംഗ് ഇതരസ്‌ഥാപനങ്ങളിലൂടെ കടത്തില്‍ മുങ്ങിയ ആളുകള്‍ക്കു കടം വീട്ടുന്നതിനു വേണ്ടിയാണു പുതിയ വായ്‌പാ പദ്ധതി. സുതാര്യമായ വ്യവസ്‌ഥകളോടെ ലഭ്യമാക്കുന്ന വായ്‌പ അഞ്ചുവര്‍ഷം കൊണ്ടു തിരിച്ചടയ്‌ക്കണം. മൈക്രോഫിനാന്‍സ് കമ്പനികള്‍ ബ്ലേഡ് കമ്പനികളായി മാറുന്നുവെന്ന പരാതി സര്‍ക്കാരിനു ലഭിച്ചിട്ടുണ്ട്. കൂടാതെ വ്യാജ ചിട്ടി നടത്തുന്നവരെ കണ്ടെത്താന്‍ രജിസ്‌ട്രേഷന്‍ വകുപ്പ് നടപടികള്‍ സ്വീകരിച്ചുവരുന്നതായും രമേശ് ചെന്നിത്തല പത്രസമ്മേളനത്തില്‍ അറിയിച്ചു.







