ന്യൂഡല്‍ഹി: കേരളത്തിലേക്ക് കുട്ടികളെ കടത്തിക്കൊണ്ടു വരുന്ന വിഷയത്തില്‍ നടപടിയുണ്ടാകുമെന്ന് വനിതാശിശുക്ഷേമ വകുപ്പ് മന്ത്രി മേനകാഗാന്ധി. ഈ കാര്യത്തില്‍ പുറത്ത്‌വന്ന വാര്‍ത്തകളെ തുടര്‍ന്ന് ഈ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയ ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം ശോഭാ സുരേന്ദ്രനാണ് മേനകാഗാന്ധി ഉറപ്പ് നല്‍കിയിരിക്കുന്നത്.
അന്യ സംസ്‌ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വ്യാപകമായി കുട്ടികളെ കടത്തുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്ത് വിട്ടിരുന്നു. ഇക്കാര്യത്തില്‍ ദേശീയ അന്വേഷണ സമിതിയുടെ അന്വേഷണം വേണമെന്ന് ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.
മത പരിവര്‍ത്തനം, സാമ്പത്തിക ഇടപെടല്‍ അനാഥാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള അനേകം കാര്യങ്ങള്‍ പരിശോധിക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. ഇക്കാര്യത്തിലാണ് ഇപ്പോള്‍ ഉറപ്പ് ലഭിച്ചിരിക്കുന്നത്. അനാഥാലയങ്ങളില്‍ കൊണ്ടുവരുന്നത് യഥാര്‍ത്ഥ അനാഥരെയല്ലെന്നും വില കൊടുത്തു വാങ്ങുന്ന അന്യ സംസ്‌ഥാന കുട്ടികളെയാണെന്നുമാണ് ആരോപണം ഉയര്‍ന്നിരുന്നു.








