Home » » കപ്പലില്‍ പുറം കടലിലെത്തി അവിടെ നിന്നും മത്സ്യബന്ധന ബോട്ടുവഴി നുഴഞ്ഞുകയറിയ ഭീകരരെ തലശേരി പോലീസ്‌ പിന്തുടര്‍ന്ന്‌ പിടികൂടി.

കപ്പലില്‍ പുറം കടലിലെത്തി അവിടെ നിന്നും മത്സ്യബന്ധന ബോട്ടുവഴി നുഴഞ്ഞുകയറിയ ഭീകരരെ തലശേരി പോലീസ്‌ പിന്തുടര്‍ന്ന്‌ പിടികൂടി.

Written By Unknown on Wednesday, 28 May 2014 | 19:22

തലശേരി: കപ്പലില്‍ പുറം കടലിലെത്തി അവിടെ നിന്നും മത്സ്യബന്ധന ബോട്ടുവഴി രഹസ്യമായി ചോമ്പാല്‍ തീരം വഴി പട്ടണത്തിലേക്ക്‌ നുഴഞ്ഞുകയറിയ ഭീകരരെ തലശേരി പോലീസ്‌ പിന്തുടര്‍ന്ന്‌ പിടികൂടി. തലശേരി ടെമ്പിള്‍ ഗേറ്റിലും ധര്‍മ്മടത്തും വെച്ചാണ്‌ രണ്ടുപേരെയും പോലീസ്‌ പിടികൂടിയപ്പോഴാണ്‌ ഇവര്‍ വേഷം മാറിയെത്തിയ നാവിക ഉദ്യോഗസ്‌ഥരാണെന്ന്‌ വ്യക്‌തമായത്‌. കടല്‍ വഴിയുള്ള തീവ്രവാദ പ്രവര്‍ത്തനം തടയുന്നതിന്റെ ഭാഗമായി പോലീസ്‌-നേവി, ഫിഷറീസ്‌, കോസ്‌റ്റ്‌ ഗാര്‍ഡ്‌ സേനകള്‍ സംയുക്‌തമായി ആവിഷ്‌കരിച്ച ഓപ്പറേഷന്‍ തീരവേട്ടയുടെ ഒന്നാംദിന നീക്കങ്ങളാണ്‌ പൂര്‍ണ വിജയത്തിലെത്തിയത്‌. ഇന്നലെ പുലര്‍ച്ചെയാണ്‌ പരിശീലനം ആരംഭിച്ചത്‌. ചോമ്പാല്‍ മുതല്‍ കണ്ണൂര്‍ അഴീക്കല്‍ വരെയുള്ള തീരദേശങ്ങളില്‍ നീരീക്ഷണം നടത്തിയ ലോക്കല്‍ പോലീസാണ്‌ നുഴഞ്ഞുകയറ്റക്കാരെ പിന്തുടര്‍ന്നത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.