ആലപ്പുഴ: പലിശക്ക് പണം കടം നല്കിയ പോലീസുകാരന്‍ വസ്തു തട്ടി എടുത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിധവയായ വീട്ടമ്മക്ക് കിടപ്പാടം നിര്‍മ്മിച്ചു നല്‍കി.ആലപ്പുഴ ജില്ലയിലെ വള്ളികുന്നത്താണ് സംഭവം.
2002 ലാണ് വിജയമ്മ എന്ന് വീട്ടമ്മ വള്ളികുന്നം വാളച്ചാല്‍ സ്വദേശിയായ പോലീസുകാരനില്‍ നിന്നും ഒരു ലക്ഷം രൂപ കടമ വാങ്ങിയത്.നൂറ് രൂപക്ക് ആറ് രൂപയായിരുന്നു പലിശ നിരക്ക്ഒപ്പം പണം തിരികെ നല്‍കമ്പോള്‍ തിരികെ നല്‍കാമെന്ന് പറഞ്ഞ് വിജയമ്മയുടെ പേരിലുള്ള 24 സെന്റ് വസ്തു പോലീസുകാരന്‍ തന്റെ സഹോദരിയുടെ പേരില്‍ എഴുതി വാങ്ങി.പലിശയും മുതലുമായി 2 ലക്ഷത്തോളം രൂപ തിരികെ അടച്ചു.
2005ല്‍ വിജയമ്മ വസ്തു തിരികെ ലഭിക്കുന്നതിനായി പോലീസുകാരനെ സമീപിച്ചു.10 ലക്ഷമാണ് അന്ന് ആവശ്യപ്പെട്ടത്.തളര്‍ന്നു പോയ വിജയമ്മ വള്ളികുന്നം സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാനോ അന്വേഷിക്കാനോ തയ്യാറായില്ലെന്നാണ് വിജയമ്മ പറയുന്നത്
വസ്തുവും കിടപ്പാടവും നഷ്ടപെട്ട ശേഷം വിജയമ്മ ക്യാന്‍സര്‍ രോഗിയായ അമ്മക്കൊപ്പം വാടകവീടുകളില്‍ മാറിമാറി താമസമാണ്.വിജയമ്മയുടെ അവസ്ഥ അറിഞ്ഞതോടെ നാട്ടുകാര്‍ പോലീസുകാരന്‍ തട്ടിയെടുത്ത ഭൂമീയില്‍ ഇവര്‍ക്ക് ഒരു താത്ക്കാലിക ഷെഡ് നിര്‍മ്മിച്ചു നല്‍കി.ഓപ്പറേഷന്‍ കുബേരയിലൂടെ വട്ടിപ്പലിശക്കാര്‍ക്കെതിരെ നടപടികളുണ്ടായതിനെ തുടര്‍ന്ന് വീണ്ടും പരാതിയുമായി മുഖ്യമന്ത്രിയേയും,ഡിജിപിയേയും സമീപിച്ചിരിക്കുകയാണ് വിജയമ്മ