ആറന്മുളവിമാനത്താവള പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നിഷേധിച്ച വിധി കേന്ദ്ര സര്‍ക്കാറിനെതിരെയുള്ള വിധിയാണെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാറിന് ഇതില്‍ യാതൊരു പങ്കുമില്ലെന്നും ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് പറഞ്ഞു. സംസ്ഥാനത്തിന്റെ ബജറ്റില്‍ ഉള്‍പ്പെടുത്താതിരുന്ന പദ്ധതിയെ കുറിച്ചുള്ള പരാമര്‍ശം രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയത് മന്‍മോഹന്‍സിങായിരുന്നു. അദ്ദേഹത്തിന്റെ വിവരക്കേടാണ് ഇതിനു പിന്നില്‍, ഈ വിവരക്കേടിനെതിരെയുള്ള വിധിയാണ് ഇപ്പോള്‍ ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിച്ചതിന് കാരണവും പിസി ജോര്‍ജ്ജ് വ്യക്തമാക്കുന്നു. രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തില്‍ പറഞ്ഞ കാര്യം നടപ്പിലാക്കാന്‍ ഓരോ സംസ്ഥാന സര്‍ക്കാറും ബാധ്യസ്ഥരാണെന്നും അതിന് മാത്രമാണ് കേരള സര്‍ക്കാറും ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതിനാല്‍ തന്നെ സംസ്ഥാന സര്‍ക്കാറിനെതിരെയുള്ള ഒരു വിധിയല്ലിതെന്നും പിസി ജോര്‍ജ്ജ് പറയുന്നു.








