കാസര്‍കോട് : കാസര്‍കോട് പള്ളിക്കരയില്‍ ബ്ലേഡ് പണമിടപാടുമായി ബന്ധപ്പെട്ട് യുവതി ആത്മഹത്യചെയ്‌തു. പള്ളിക്കര സ്വദേശി ഷീബ (34) ആണ് ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്‌തത്.
സംഭവത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഷീബയുടെ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തു. പലിശ കൊടുത്ത് മടുത്തുവെന്നും ഇതേതുടര്‍ന്നുണ്ടായ സാമ്പതതിക പ്രതിസന്ധിയാണ് ആത്മഹത്യചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും ഷീബയുടെ ആത്മഹത്യാക്കുറിപ്പില്‍ വ്യക്‌തമാക്കുന്നതായി പോലീസ് പറഞ്ഞു.
ഇബ്രാഹിം എന്നയാളുടെ കയ്യില്‍ നിന്നും 50,000 രൂപ പലിശയ്‌ക്ക് എടുത്തിരുന്നുവെന്നും ഒരു ലക്ഷത്തിലേറെ രൂപ ഇപ്പോള്‍ പലിശയായി നല്‍കിക്കഴിഞ്ഞുവെന്നും ഷീബ കുറിപ്പില്‍ വ്യക്‌തമാക്കിയിട്ടുണ്ട്. അമിത പലിശ ഈടാക്കുന്ന ബ്ലേഡ് തലവന്മാരെ കുടുക്കാന്‍ സര്‍ക്കാര്‍ നടത്തിയ ഓപ്പറേഷന്‍ കുബേര സംഘം കാസര്‍കോട് നടത്തിയ പരിശോധനയില്‍ ഇബ്രാഹിമിന്റെ കയ്യില്‍ നിന്നും കണ്ടെടുത്ത രേഖകളില്‍ ഷീബയുടെ പേരിലുള്ള ചെക്ക് കണ്ടെടുത്തിരുന്നു.








