ന്യുഡല്‍ഹി: കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ വീട് ആക്രമിക്കപ്പെട്ട സംഭവം അപലപനീയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല. സംഭവം അറിഞ്ഞയുടന്‍ പാര്‍ട്ടിയുടെ പ്രദേശിക നേതൃത്വത്തെ വിളിച്ച് അന്വേഷിച്ചിരുന്നു. പാര്‍ട്ടിയിലെ ആര്‍ക്കും പങ്കില്ലെന്നാണ് അവിടെ നിന്ന് ലഭിച്ച വിവരമെന്നും പിണറായി ഡല്‍ഹിയില്‍ പറഞ്ഞു. പ്രേമചന്ദ്രന്‍െ വീട് ആക്രമിച്ച സംഭവത്തില്‍ സിപിഎം മറുപടി പറയണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ വിമര്‍ശിച്ചു. പ്രതികളെ പിടികൂടുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും വി.എസ് ഡല്‍ഹിയില്‍ പ്രതികരിച്ചു.








