കൊച്ചി: ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ കെപിസിസി എക്‌സിക്യൂട്ടീവ് ഉടന്‍ ചേരണമെന്ന് പി ടി തോമസ്. ഇക്കാര്യം കെപിസിസി പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ശ്രമിക്കുന്ന മോദിക്ക് കൈ മെയ് മറന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്തുണ നല്‍കണമെന്നും പി ടി തോമസ് ആവശ്യപ്പെട്ടു.
കസ്തൂരി റിപ്പോര്‍ട്ടിന്റെ പേരില്‍ ഹര്‍ത്താല്‍ നടത്തുന്ന ഇടുക്കിയിലെ നേതാക്കന്‍മാര്‍ ഇപ്പോള്‍ എവിടെയാണ്? തന്നെ ഇടുക്കിയില്‍ നിന്ന് ഒഴിവാക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. അതില്‍ തന്റെ ചില സഹപ്രവര്‍ത്തകരും അറിഞ്ഞോ അറിയാതെയോ ഉള്‍പ്പെട്ടു. ഒന്നര ലക്ഷം വോട്ടിന് ജയിക്കേണ്ട മണ്ഡലത്തിലാണ് യുഡിഎഫ് തോറ്റത്.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഒരു കര്‍ഷകനെയും വഴിയാധാരമാക്കുന്നതല്ലെന്നും പി ടി തോമസ് പറഞ്ഞു.








