കൊച്ചി: അന്യ സംസ്ഥാനത്ത് നിന്ന് കേരളത്തിലേക്ക് കുട്ടികളെ എത്തിച്ച സംഭവത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സംഭവത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി വിശ്വസനീയമല്ലെന്ന് ഹൈക്കോടതി പരാമര്‍ശമുണ്ടായി.
ഈ സംഭവം സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയെന്നും വാര്‍ത്ത ഞെട്ടലോടെ ആണ് കാണുന്നതെന്നും ഹൈക്കോടതി സൂചിപ്പിച്ചു. കുട്ടികളെ കടത്തിയ സംഭവത്തിന് പിന്നിലുള്ളവരെ വെറുതെ വിടാന്‍ കഴിയില്ലെന്നും ഹൈക്കോടതി പരാമര്‍ശത്തില്‍ പറയുന്നു.








