കോട്ടയം: മുഖ്യമന്ത്രിക്കും മറ്റൊരു മന്ത്രിക്കും എതിരായി ആരോപണം ഉന്നയിക്കുന്നതിന് ഭരണമുന്നണിയിലെ പ്രമുഖ നേതാവ് അഞ്ചുകോടി രൂപ വാഗ്‌ദാനംചെയ്‌തുവെന്ന് സരിത എസ്. നായരുടെ വെളിപ്പെടുത്തല്‍. മംഗളം വാരികയില്‍ പ്രസിദ്ധീകരിക്കുന്ന 'പറയാന്‍ പലതും ബാക്കി' എന്ന പരമ്പരയിലാണ് സരിത യു.ഡി.എഫിന്റെ കെട്ടുറപ്പിനെത്തന്നെ ബാധിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
സോളാര്‍ വിവാദം ഉണ്ടാവുന്നതിനു മുമ്പാണ് ആ നേതാവ് തന്നെ സമീപിച്ചത്. ഭരണമുന്നണിയിലെ ഒരുകൂട്ടം ഗൂഢാലോചനക്കാരുടെ തലവനായിരുന്നു അദ്ദേഹം. അവര്‍ ആവശ്യപ്പെട്ട പ്രകാരം നിന്നുകൊടുക്കാതിരുന്നതുകൊണ്ടാണ് തനിക്ക് ജയിലില്‍ പോകേണ്ടിവന്നതെന്നും സരിത പറയുന്നു. മുഖ്യമന്ത്രിക്കും അന്നു മന്ത്രിസഭയില്‍ ഉണ്ടായിരുന്ന ഒരു മന്ത്രിക്കും എതിരേ ഗവര്‍ണര്‍ക്കുള്‍പ്പെടെ പരാതി കൊടുക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. നീ നിന്നുതന്നാല്‍ മാത്രം മതി മീഡിയ സപ്പോര്‍ട്ട് മുഴുവന്‍ ഞാന്‍ അറേഞ്ച് ചെയ്‌തോളാം എന്നും ആദ്യം വാഗ്‌ദാനം ചെയ്‌ത രണ്ടുകോടി പോരെങ്കില്‍ അഞ്ചുവരെ തരാം എന്നും അദ്ദേഹം പറഞ്ഞു.
ബാധ്യതയുണ്ടെങ്കില്‍ തീര്‍ക്കാന്‍ എനിക്കറിയാം സാര്‍ അതില്‍ ഇടപെടേണ്ട എന്ന് അദ്ദേഹത്തോടു ഞാന്‍ പറഞ്ഞു. എങ്കില്‍ നീ ജയിലില്‍ കിടക്കാന്‍ ഒരുങ്ങിക്കോളൂ എന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി...








