Home » » ടി.പി ചന്ദ്രശേഖരന്‍, ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസുകളില്‍ സിബിഐ അന്വേഷണം ഇല്ല.

ടി.പി ചന്ദ്രശേഖരന്‍, ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസുകളില്‍ സിബിഐ അന്വേഷണം ഇല്ല.

Written By Unknown on Friday, 31 October 2014 | 04:18

ന്യൂഡല്‍ഹി: രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ടി.പി ചന്ദ്രശേഖരന്‍, ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസുകളില്‍ സിബിഐ അന്വേഷണമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇരുവധക്കേസുകളിലും സംസ്ഥാന പോലീസ് അന്വേഷണം നടത്തുകയും പ്രതികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ തീരുമാനം. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ രേഖാമൂലം മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പിയെ അറിയിച്ചു. 

രണ്ടു കേസുകളും ഏറ്റെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തിന്റെ നിര്‍ദേശം വിശദമായി പരിശോധിച്ചെന്നും സിബിഐയുമായി ചര്‍ച്ച ചെയ്‌തെന്നും പ്രധാനമന്ത്രിയുടെ കാര്യാലയ വൃത്തങ്ങള്‍ പറഞ്ഞു.


ചന്ദ്രശേഖരന്‍ വധക്കേസില്‍ കേരള പോലീസ് വിശദമായ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റവാളികളെ ശിക്ഷിച്ചതാണ്. സിബിഐ അന്വേഷണം കൊണ്ടു കാര്യമായ പ്രയോജനം ഇനിയുണ്ടാവില്ലെന്നാണു വിലയിരുത്തല്‍. പതിനാലു വര്‍ഷം പഴക്കമുള്ള ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസിലും അന്വേഷണം പൂര്‍ത്തിയായി. കുറ്റവാളികള്‍ക്കു ശിക്ഷയും കിട്ടി. ഇവിടെയും സിബിഐ അന്വേഷണത്തിനു പ്രസക്തിയില്ലെന്നാണു കരുതുന്നതെന്നു പിഎംഒ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.