കൊച്ചി: കുട്ടിയെ പട്ടിക്കൂട്ടില്‍ അടച്ചുവെന്ന ആരോപണം നേരിടുന്ന തിരുവനന്തപുരം കുടപ്പനക്കുന്നിലെ ജവഹര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്. പട്ടികൂട്ടില്‍ അടച്ചുവെന്ന് പരാതിപ്പെട്ട കുട്ടിയുടെ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. സ്‌കൂളിന് അംഗീകാരമില്ലെന്നും സ്‌കൂള്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദം മാത്രം പരിഗണിച്ചാണ് സ്‌കൂള്‍ പൂട്ടാന്‍ ഉത്തരവിടുന്നതെന്ന് കോടതി വ്യക്തമാക്കി.
ഡിപിഐയുടെ റിപ്പോര്‍ട്ട് മറികടന്ന് സ്‌കൂള്‍ തുറക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത് നിയമവിരുദ്ധമാണ്. സ്‌കൂള്‍ പൂട്ടുന്നതിന് പട്ടിക്കൂട്ടലടച്ചുവെന്ന വിവാദവുമായ ബന്ധമില്ലെന്നും കോടതി വ്യക്തമാക്കി.
വിവാദം ഉയര്‍ന്നതിനു പിന്നാലെ സ്‌കൂളില്‍ പരിശോധന നടത്തിയ ഡിപിഐ സ്‌കൂളിന് അംഗീകാരവും അടിസ്ഥാന സൗകര്യങ്ങളും ഇല്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഡിപിഐയുടെ റിപ്പോര്‍ട്ട് മറികടന്ന് സര്‍ക്കാര്‍ സ്‌കൂള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. എന്നാല്‍ ഹൈക്കോടതി ഈ നടപടി സ്‌റ്റേ ചെയ്തിരുന്നു.








