Home » » ടു സ്റ്റാര്‍, ത്രീ സ്റ്റാര്‍ ബാറുകള്‍ അടച്ചുപൂട്ടാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിന് ഒരു ദിവസത്തിന്റെ മാത്രം ആയുസ്.

ടു സ്റ്റാര്‍, ത്രീ സ്റ്റാര്‍ ബാറുകള്‍ അടച്ചുപൂട്ടാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിന് ഒരു ദിവസത്തിന്റെ മാത്രം ആയുസ്.

Written By Unknown on Friday, 31 October 2014 | 04:33

കൊച്ചി: സംസ്ഥാനത്തെ ടു സ്റ്റാര്‍, ത്രീ സ്റ്റാര്‍ ബാറുകള്‍ അടച്ചുപൂട്ടാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിന് ഒരു ദിവസത്തിന്റെ മാത്രം ആയുസ്. ഇന്നലെ അടച്ചുപൂട്ടിയ 250 ബാറുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കി. ബാറുകള്‍ അടച്ചുപൂട്ടാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്യുകയായിരുന്നു. ത്രീ സ്റ്റാര്‍ ബാര്‍ ഹോട്ടല്‍ ഉടമകള്‍ നല്‍കിയ ഹര്‍ജികളില്‍ ഒരു മാസത്തേക്കാണ് സ്‌റ്റേ. സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങള്‍ ഒരു വിഭാഗത്തിനു മാത്രമാകരുതെന്ന് കോടതി നിരീക്ഷിച്ചു.

സര്‍ക്കാരിന്റെ മദ്യനയം ഭാഗികമായി അംഗീകരിച്ച സിംഗിള്‍ ബെഞ്ച് ഫൈവ് സ്റ്റാറിനൊപ്പം ഫോര്‍ സ്റ്റാര്‍ ബാറുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇതോടെ അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടിരുന്ന 312 ബാറുകളില്‍ 62 എണ്ണം മാത്രം ബാറുകള്‍ തുടര്‍ന്നും പ്രവര്‍ത്തിച്ചുവരികയായിരുന്നു. ടു, ത്രീ സ്റ്റാര്‍ പദവികളിലുള്ള 250 ബാറുകളും ഇന്ന് എക്‌സൈസ് വിഭാഗം അടച്ചുപൂട്ടി സീല്‍ വച്ചിരുന്നു. അതിനിടെയാണ് സര്‍ക്കാരിന് തിരിച്ചടി നല്‍കി ഡിവിഷന്‍ ബെഞ്ചിന്റെ വിധി.

അതേസമയം, ഫോര്‍ സ്റ്റാറിന് പ്രവര്‍ത്തനാനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ബാറുടമകളുടെ ഹര്‍ജിയില്‍ വാദം നടക്കുന്നതിനിടെ അഡ്വക്കേറ്റ് ജനറല്‍ ഡിവിഷന്‍ ബെഞ്ചില്‍ അറിയിച്ചിരുന്നു.

ഡിവിഷന്‍ ബെഞ്ച് വിധി അപ്രതീക്ഷിതമാണെന്ന് എക്സൈസ് മന്ത്രി എക്സൈസ് മന്ത്രി കെ.ബാബു അറിയിച്ചു. ഇത് സര്‍ക്കാരിനുള്ള തിരിച്ചടിയല്ല, സിംഗിള്‍ ബെഞ്ച് ഉത്തരവിലെ അപാകതകള്‍ക്കുള്ള തിരിച്ചടിയാണിത്. അഡ്വക്കേറ്റ് ജനറലുമായി ആലോചിച്ച് തുടര്‍ നടപടിയുമായി മുന്നോട്ടുപോകും.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.