Home » » മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുരക്ഷാ ഭീഷണി.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുരക്ഷാ ഭീഷണി.

Written By Unknown on Friday, 31 October 2014 | 11:07

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വീണ്ടും സുരക്ഷാ ഭീഷണി. അണക്കെട്ടിലെ ജലനിരപ്പ്‌ 136 അടിയായി ഉയര്‍ത്തിയതും ഷട്ടറുകള്‍ തകരാറിലായതുമാണ്‌ വീണ്ടും അണക്കെട്ടിന്‌ സുരക്ഷാ ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്‌. ഈ പശ്‌ചാത്തലത്തില്‍ ജലനിരപ്പ്‌ അടിയന്തരമായി താഴ്‌ത്തണമെന്ന്‌ കേരളം തമിഴ്‌നാടിനോട്‌ ആവശ്യപ്പെട്ടു. രണ്ട്‌ ഷട്ടറുകളാണ്‌ പ്രവര്‍ത്തനരഹിതമായിരിക്കുന്നത്‌.

12, 13 ഷട്ടറുകളാണ്‌ പ്രവര്‍ത്തനരഹിതമായിരിക്കുന്നത്‌. 12-ാം ഷട്ടറിന്റെ ബെയറിംഗ്‌ പൊട്ടിയതായണ്‌ കണ്ടെത്തിയത്‌. 13-ാം ഷട്ടര്‍ പൂര്‍ണ്ണമായി പ്രവര്‍ത്തനരഹിതവുമാണ്‌. ഇനിയും ജലനിരപ്പ്‌ ഉയര്‍ത്തിയാല്‍ അപകടമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന്‌ കേരളം അറിയിച്ചു.

ഈ വര്‍ഷം മെയ്‌ 7നാണ്‌ സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ചിന്റെ ഉത്തരവ്‌ പ്രകാരം ജലനിരപ്പ്‌ ഉയര്‍ത്താന്‍ തമിഴ്‌നാടിന്‌ അനുമതി നല്‍കിയത്‌. 136 അടിയില്‍ നിന്ന്‌ 142 അടിയായി ജലനിരപ്പ്‌ ഉയര്‍ത്താനാണ്‌ സുപ്രീം കോടതി അനുമതി നല്‍കിയത്‌. അണക്കെട്ടിന്റെ നിരീക്ഷണത്തിന്‌ മൂന്നംഗ സമിതിയെ നിയമിക്കാനും സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.