കോട്ടയം: തനിക്കെതിരെ ബാറുടമയായ ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും പച്ചക്കള്ളവുമാണെന്നും ധനമന്ത്രി കെ.എം.മാണി. ഈ ആരോപണത്തിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും ഇതിലൂടെ കേരളാ കോണ്‍ഗ്രസിനെയോ തന്നെയോ നിര്‍വീര്യമാക്കിക്കളയാമെന്നാണ് ആരെങ്കിലും കരുതുന്നതെങ്കില്‍ അതു നടപ്പില്ലെന്നും ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രിക്ക് ഇതില്‍ ഏതെങ്കിലും തരത്തിലുള്ള പങ്കുള്ളതായി കരുതുന്നില്ല. അമ്പതുവര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിനിടെ ഒരു രൂപപോലും ആരോടും വാങ്ങിയിട്ടില്ല. അത്തരത്തിലൊരു ചരിത്രമോ പാരമ്പര്യമോ തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.പൂട്ടിയ ബാറുകള്‍ തുറക്കുവാന്‍ ധനമന്ത്രി കെ.എം.മാണി അഞ്ചു കോടി രൂപ ആവശ്യപ്പെട്ടുവെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം.







