Home » » മാണിക്കെതിരെ പ്രതികരിച്ച ടി.എന്‍ പ്രതാപന്‍ എംഎല്‍എയുടെ നടപടി അതീവ ഗുരുതരമായ തെറ്റ.ഉമ്മന്‍ ചാണ്ടി.

മാണിക്കെതിരെ പ്രതികരിച്ച ടി.എന്‍ പ്രതാപന്‍ എംഎല്‍എയുടെ നടപടി അതീവ ഗുരുതരമായ തെറ്റ.ഉമ്മന്‍ ചാണ്ടി.

Written By Unknown on Saturday, 1 November 2014 | 05:37

തിരുവനന്തപുരം: മന്ത്രി കെ.എം മാണിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്തെത്തി. മാണിയെ പൂര്‍ണ്ണമായും പിന്തുണച്ച ഉമ്മന്‍ ചാണ്ടി ആരോപണം ഉന്നയിച്ച ബാറുടമ ബിജു രമേശ് തന്നെ കണ്ടിട്ടില്ലെന്നും മാണിക്കെതിരെ പ്രതികരിച്ച ടി.എന്‍ പ്രതാപന്‍ എംഎല്‍എയുടെ നടപടി അതീവ ഗുരുതരമായ തെറ്റാണെന്നു
മാണിക്കെതിരെ ഉയര്‍ന്ന ആരോപണം വളരെ നിര്‍ഭാഗ്യകരമാണ്. മാണിയെ കേരളത്തിലെ ജനങ്ങള്‍ക്കറിയാം. അരനൂറ്റാണ്ടുകാലം ജനപ്രതിനിധിയായും മന്ത്രിയായും നീണ്ടകാലം പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ്. അദ്ദേഹത്തിനെതിരെ ഈ രീതിയില്‍ ഒരു ആരോപണം ഉണ്ടായത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണ്. മാണി ഇരുമ്പുമറയ്ക്കുള്ളിലിരുന്നല്ല പൊതുപ്രവര്‍ത്തനം നടത്തുന്നത്. ഇത് യഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത ആരോപണമാണ് എന്ന് തനിക്ക് വ്യക്തമായി പറയാന്‍ കഴിയും. തന്റെ പേരുകൂടി ഇതിലേക്ക് വലിച്ചിഴച്ച സ്ഥിതിക്ക് അക്കാര്യത്തില്‍ മറുപടി നല്‍കാന്‍ തനിക്ക് കഴിയും.
ആരോപണം ഉന്നയിച്ച ബിജു രമേശ് തന്നോട് ഇക്കാര്യം പറഞ്ഞിട്ടില്ല. അതല്ല പറഞ്ഞുവെന്നാണണെങ്കില്‍ എവിടെവച്ച്, ആരുടെ കൂടെ വന്നുപറഞ്ഞു എന്നുകൂടി പറയണം. താന്‍ ആരെയും ഒറ്റയ്ക്ക് കാണാറില്ല. ജനങ്ങളുടെ ഇടയില്‍ വച്ചാണ് ആളുകളെ കാണുന്നത്.
ആരെങ്കിലും എന്തെങ്കിലും പറഞ്ഞുവെന്ന് പറഞ്ഞാല്‍ പ്രതികരിക്കാന്‍ കഴിയില്ല. നിര്‍ഭാഗ്യകരമാണ്. കോണ്‍ഗ്രസിന്റെ എംഎല്‍എ ചെയ്തത്പ്രതാപന്‍ എടുത്തുചാടി പറയരുതായിരുന്നു. പ്രതാപന്‍ ചെയ്തത് അതീവ ഗുരുതരമായ തെറ്റാണ് . ആരാ പറയാന്‍ പ്രതാപന്‍. അദ്ദേഹത്തിനു വേണമെങ്കില്‍ എന്നോടു പറയാം. മാണി മറുപടി പറയണമെന്ന് പ്രതാപന്‍ പറഞ്ഞതുപോലും തെറ്റായി പോയി. പാര്‍ട്ടി ലീഡര്‍ എന്ന നിലയ്ക്ക് അംഗങ്ങളെ നിയന്ത്രിച്ച് നിര്‍ത്താന്‍ തനിക്ക് അധികാരമുണ്ടെന്നും കെപിസിസിയില്‍ ഉന്നയിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിച്ചു.
പറയാനുണ്ടെങ്കില്‍ കെ.എം മാണി പറയണം. നമ്മുടെ നാട്ടില്‍ നടക്കുന്ന നല്ലകാര്യങ്ങള്‍ക്ക് തടയിടാനുള്ള നീക്കമാണിത്. ഇത് തികച്ചും തെറ്റാണ്.
തിരുവനന്തപുരത്തും കൊച്ചിയില്‍ വച്ചും പണംകൊടുത്തതായി തനിക്കറിയാമെന്ന് ചീഫ് വിപ്പ് പറഞ്ഞത് അദ്ദേഹം തന്നെ മാറ്റിപ്പറഞ്ഞു. ഇനി പറഞ്ഞില്ലെങ്കില്‍ പറയും. ഇതിനകത്ത് ഒരു സത്യവുമില്ല എന്നത് തീര്‍ത്തും പറയാന്‍ കഴിയും. അത് പറയാന്‍ ഒരവസരം ആരോപണം ഉന്നയിച്ചവര്‍ തന്നെ നല്‍കിയിട്ടുണ്ട്. തന്റെ പേര് കൂടി വലിച്ചിഴച്ചു. ആരോപണത്തില്‍ അന്വേഷണം നടത്തുമോ എന്ന ചോദ്യത്തോട് സത്യം എന്താണെന്ന് തനിക്ക് വ്യക്തമായി അറിവുള്ള കാര്യത്തില്‍ അന്വേഷണത്തിന്റെ ആവശ്യമുണ്ടോ എന്ന മറുചോദ്യമാണ് ഉമ്മന്‍ ചാണ്ടി ഉന്നയിച്ചത്.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.