മലപ്പുറം : പൊന്മളയില്‍ സഹോദരന്റെ നിരന്തര പീഡനത്തിനിരയായ പതിനഞ്ചുകാരി എട്ടുമാസം ഗര്‍ഭിണി. പെണ്‍കുട്ടി ചൈല്‍ഡ് ലൈനിന് നല്‍കിയ പരാതിയെ തുടര്‍ന്ന് സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പത്തൊന്‍പതുകാരനായ സഹോദരന്റെ പീഡനത്തിന് ഇരയായത്. ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്‌കൂളില്‍ നിന്നുളള ആവശ്യപ്രകാരം നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി എട്ടുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി.
സഹോദരന്‍ നിരന്തരം ലൈംഗീകമായി പീഡിപ്പിച്ചിരുന്നൂവെന്നാണ് കുട്ടിയുടെ മൊഴി. പ്രധാനാധ്യാപകന്‍ രക്ഷിതാക്കളെയും ചൈല്‍ഡ് ലൈല്‍ അംഗങ്ങളെയും വിവരമറിയിച്ചു. ചൈല്‍ഡ് ലൈനിന് നല്‍കിയ വിവരത്തെ തുടര്‍ന്ന് പൊലീസ് സഹോദരനെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ മലപ്പുറം വേങ്ങരയിലെ ഗേള്‍സ് ഹോമിലേക്ക് മാറ്റി.








