കൊച്ചി: ബാര്‍ കോഴ വിവാദം സി ബി ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പ്രമുഖ എഴുത്തുകാരിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ സാറാ ജോസഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ധനകാര്യ മന്ത്രി കെ എം മാണി ബാറുടമകളില്‍ നിന്ന് കോടികള്‍ കോഴ വാങ്ങിയെന്ന ആരോപണം വിവാദമായതിനെ തുടര്‍ന്നാണ് സാറാ ജോസഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ആം ആദ്മി പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനറാണ് സാറാ ജോസഫ്. ഇന്ന് ഉച്ചയോടെയാണ് സാറാ ജോസഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.








