കോട്ടയം : ബാര്‍ കോഴ വിവാദം കേരളാ കോണ്‍ഗ്രസ് എമ്മില്‍ അസ്വാരസ്യത്തിനു
വഴിവയ്‌ക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഗവ. ചീഫ്‌വിപ്പ് പി സി
ജോര്‍ജിന്റെ മൗനത്തില്‍ ദുരൂഹത.
ബാറുടമ അസോസിയേഷന്‍ യോഗം എറണാകുളത്ത് ആരംഭിക്കുന്നതിനുമുമ്പ് അസോസിയേഷന്‍ ഭാരവാഹി പി സി ജോര്‍ജിനെ സന്ദര്‍ശിച്ച് പല തെളിവുകളുടെ വിശദാംശങ്ങള്‍ ബോധ്യപ്പെടുത്തിയതായി സൂചനയുണ്ട്. ഇതുസംബന്ധിച്ച് സ്ഥിരീകരണം നല്‍കാന്‍ പി സി ജോര്‍ജോ ബാറുടമ അസോസിയേഷന്‍ കേന്ദ്രങ്ങളോ തയ്യാറായിട്ടില്ല. കോഴ വിവാദം സംബന്ധിച്ച് മാണിക്കെതിരേ ബിജു രമേശ് പരാമര്‍ശം നടത്തിയ ഉടന്‍ ആരോപണത്തിന്റെ ആസൂത്രണം കോണ്‍ഗ്രസ്സിലെ എ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണെന്നു പി സി ജോര്‍ജ് പറഞ്ഞിരുന്നു.
എന്നാല്‍, ബിജു രമേശ് ഉന്നയിച്ച ആരോപണത്തിനു പിന്തുണയുമായി ഇന്നലെ ബാറുടമ അസോസിയേഷന്‍ എറണാകുളത്തു നടത്തിയ വാര്‍ത്താസമ്മേളനത്തെ തുടര്‍ന്നുള്ള ജോര്‍ജിന്റെ മൗനമാണ് ഇപ്പോള്‍ പാര്‍ട്ടിക്കുള്ളിലും പുറത്തും ചര്‍ച്ചയായിരിക്കുന്നത്.
മാധ്യമപ്രവര്‍ത്തകര്‍ നിരന്തരം ബന്ധപ്പെട്ടിട്ടും പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.