കൊച്ചി : മന്ത്രിസഭയെ തെറിപ്പിക്കാനുള്ള തെളിവുകള്‍ ഉണ്ടെന്ന് ബാര്‍
ഹോട്ടല്‍ ഉടമ അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശ്.
അസോസിയേഷന്റെ കൊച്ചിയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ
യോഗത്തിലാണ് ബിജു രമേശ് വെളിപ്പെടുത്തല്‍ നടത്തിയത്.
ബിജുരമേശിന്റെ വെളിപ്പെടുത്തലിന്റെ ദൃശ്യങ്ങളും സംഭാഷണങ്ങളും ഒളികാമറ ഉപയോഗിച്ച് ചിത്രീകരിച്ച് മലയാളത്തിലെ പ്രമുഖ വാര്‍ത്താചാനല്‍ പുറത്തുവിട്ടു. ഏതു വിജിലന്‍സ് കോടതിയില്‍ വേണമെങ്കിലും പോവുന്നതിന് തനിക്കുപ്രശ്‌നമില്ല. കോടതിയില്‍ കയറിയിറങ്ങാനും പ്രശ്‌നമില്ല. വരുന്ന ബുദ്ധിമുട്ടുകള്‍ താന്‍ അഭിമുഖീകരിച്ചുകൊള്ളാം. തനിക്ക് എല്ലാവരുടെയും മാനസികമായ പിന്തുണ ഉണ്ടായാല്‍ മാത്രം മതി. ഇതിനു പരിഹാരമുണ്ടാക്കാനാണു ശ്രമിക്കുന്നത്. വളയ്‌ക്കാനാണ് ശ്രമിക്കുന്നത് വളച്ചൊടിക്കാനല്ല. എല്ലാവരെയും നമ്മള്‍ക്ക് പിടിക്കാം. 20 കോടിയോളം രൂപയുടെ ഇടപാടുകള്‍ കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ നമ്മള്‍ നടത്തിയിട്ടുണ്ട്. ഇതെല്ലാംകൂടി നമ്മള്‍ നിരത്തിയാല്‍ മന്ത്രിസഭ തെറിച്ചുപോവും. അതിനുള്ള കാര്യങ്ങള്‍ നമ്മുടെ കൈയില്‍ ഉണ്ട്. ആദ്യം ഒരാഴെ പിടിച്ചു വളച്ചു. ഇതിലൂടെ കോംപ്രമൈസ് നടത്തി നമുക്കുണ്ടായിരിക്കുന്ന അവസ്ഥയ്‌ക്ക് മാറ്റം വരുത്തണം. മാണിക്ക് ഒരടികൊടുത്തതോടെ തന്റെ പകുതി ഭാരം പോയെന്നും ബിജു രമേശ് പറഞ്ഞു.
രമേശിന്റെ ഈ വാക്കുകള്‍ അംഗങ്ങള്‍ കൈയടികളോടെയാണു സ്വീകരിച്ചത്. നമ്മളെ ഇത്രയും നശിപ്പിച്ചപ്പോള്‍ എന്തെങ്കിലും ചെയ്യേണ്ടെയെന്നും ബിജു രമേശ് പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വരുന്ന സെറ്റില്‍മെന്റുകള്‍ വിശ്വസിക്കാന്‍ പാടില്ലെന്നും ബിജു രമേശ് പറയുന്നു.

.jpg)