Home » » കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ മരട്‌ അനീഷ്‌ മതം മാറി.

കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ മരട്‌ അനീഷ്‌ മതം മാറി.

Written By Unknown on Friday, 7 November 2014 | 09:47

കൊച്ചി : കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ മരട്‌ അനീഷ്‌ മതം മാറി മുഹമ്മദ്‌ അനീഷ്‌ എന്ന പേര്‌ സ്വീകരിച്ചതായി സൂചന. സംഘാംഗങ്ങളും ബന്ധുക്കളുമായ മറ്റ്‌ മൂന്നുപേര്‍ക്കൂടി മതം മാറിയതായാണ്‌ വിവരം. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇരുപതോളം കേസുകളില്‍ പ്രതിയായ അനീഷ്‌ നിലവില്‍ സ്‌പിരിറ്റ്‌ കടത്തുമായി ബന്ധപ്പെട്ട്‌ തമിഴ്‌നാട്ടിലെ പോലീസ്‌ സ്‌റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ മധുര സെന്റട്രല്‍ ജയിലില്‍ റിമാന്റ്‌ തടവിലാണ്‌. ജയിലില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ സംരക്ഷണം വാഗ്‌ദാനം ചെയ്‌തവരാണ്‌ അനീഷിന്റെ മതം മാറ്റത്തിന്‌ പിന്നിലെന്നാണ്‌ സൂചന. അനീഷിന്റെ ഭാര്യ മുസ്ലിം സമുദായംഗമാണ്‌.

രണ്ട്‌ പ്രധാന വാഗ്‌ദാനങ്ങളെ തുടര്‍ന്നാണ്‌ ക്രൈസ്‌തവനായ അനീഷിന്റെ മതംമാറ്റത്തിന്‌ പിന്നിലെന്നാണ്‌ സൂചന. അതിലൊന്ന്‌ ജയിലില്‍ നിന്നും പുറത്തിറങ്ങുന്ന അനീഷിന്റെ ജീവന്‌ സംരക്ഷണം നല്‍കിക്കൊള്ളാം എന്നാതാണ്‌. മറ്റൊന്ന്‌ അനീഷിന്റെ എതിരാളിയും കൊച്ചിയിലെ മറ്റൊരു ഗുണ്ടാതലവനുമായ ഭായ്‌ നസീറിനെ വകവരുത്താം എന്നുള്ളതാണത്രേ. ഭായ്‌ നസീറിന്റെ സംഘാംഗമായിരുന്ന അനീഷ്‌ പിന്നീട്‌ സ്വന്തമായി സംഘം രൂപീകരിക്കുകയായിരുന്നു. ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഭായ്‌ നസീര്‍ പുറത്തിറങ്ങിയാല്‍ അനീഷിനെ വകവരുത്തുമെന്ന്‌ ഭീഷണിപ്പെടുത്തിയിട്ടുണ്ട്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.