ആലുവ : കെ എം മാണിക്ക് കൈക്കൂലി നല്‍കിയെന്നു ബാര്‍ ഹോട്ടല്‍ ഉടമ
അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ
അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ രമേശ്
ചെന്നിത്തല, കെ എം മാണി, പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ അഡ്വക്കറ്റ്
ജനറല്‍ കെ പി ദണ്ഡപാണിയുമായി കൂടിക്കാഴ്‌ച നടത്തി.
ഇന്നലെ വൈകീട്ട് ആലുവ പാലസിലെ 1073-ാം നമ്പര്‍ മുറിയിലായിരുന്നു കൂടിക്കാഴ്‌ച. കെ എം മാണിയുടെ മകനും എം. പി യുമായ ജോസ് കെ മാണിയും കൂടിക്കാഴ്‌ചയില്‍ പങ്കെടുത്തു. ഒരു മണിക്കൂറോളം നേരം നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടില്ല. കോഴ വിവാദവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണു മുഖ്യമായും നടന്നത്.
എന്നാല്‍, ചര്‍ച്ചയ്‌ക്കുശേഷം ആദ്യം വെളിയില്‍ വന്ന രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും തങ്ങള്‍ മുല്ലപ്പെരിയാര്‍ വിഷയമാണ് ചര്‍ച്ചചെയ്‌തതെന്നും കൂടുതല്‍ വിശദാംശങ്ങള്‍ മുഖ്യമന്ത്രി നല്‍കുമെന്നുമറിയിച്ചു. എന്നാല്‍, മുഖ്യമന്ത്രിയാവട്ടെ മാധ്യമങ്ങളോടു പ്രതികരിക്കാന്‍ തയ്യാറായില്ല.