മഞ്ചേരി : എസ്.എം.എസ്സിലൂടെ വന്‍ തുക വാഗ്‌ദാനം ചെയ്‌ത് മലയാളിയില്‍
നിന്നു പണം തട്ടിയെടുത്തുവെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ആഫ്രിക്കന്‍
യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി.
ഐവറികോസ്റ്റ് സ്വദേശി സബാലി റോളണ്ടി (32) ന്റെ ജാമ്യാപേക്ഷയാണു തള്ളിയത്.
അരീക്കോട് സ്വദേശി അലിയാണ് തട്ടിപ്പിനിരയായത്. അമേരിക്കയിലെ ഒരു കോടീശ്വരന്‍ മരിച്ചുവെന്നും അദ്ദേഹത്തിന്റെ കണക്കറ്റ സ്വത്തുക്കള്‍ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് ഒരു നിശ്ചിത ശതമാനം കമ്മീഷനായി നല്‍കാമെന്നുമായിരുന്നു എസ്.എം.എസ്.സന്ദേശം. ആഗസ്‌ത് മൂന്നിന് അലി പ്രതിയുമായി ഫോണില്‍ ബന്ധപ്പെട്ടു.
ഒന്നേകാല്‍ ബില്യണ്‍ ഡോളര്‍ അടങ്ങിയ മൂന്ന് പെട്ടികള്‍ ഉടന്‍ അയക്കുമെന്നും ഇതിലെ ആദ്യപെട്ടി ഡല്‍ഹിയിലെത്തി കൈപ്പറ്റണമെന്നും സന്ദേശം ലഭിച്ചു. ഇതിന്റെയെല്ലാം ചെലവിലേക്ക് അഞ്ചുലക്ഷം രൂപ നല്‍കണമെന്നും അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സെപ്‌തംബര്‍ 28ന് ഡല്‍ഹിയിലെത്തിയ അലിക്ക് പ്രതി ഡോളര്‍ നിറച്ചതാണെന്നുപറഞ്ഞ് ഇരുമ്പുപെട്ടി നല്‍കി. അഞ്ചുലക്ഷം രൂപ നല്‍കി അലി പെട്ടിയുമായി നാട്ടിലേക്ക് പോന്നു. മറ്റു രണ്ടു പെട്ടികള്‍ കൈമാറുമ്പോള്‍ 60 ലക്ഷം രൂപ നല്‍കണമെന്നും അപ്പോള്‍ പെട്ടികള്‍ തുറക്കാനുള്ള കോഡ് നല്‍കുമെന്നും അലിയെ പ്രതി ഫോണില്‍ വിളിച്ചറിയിച്ചു. പിന്നീട് തട്ടിപ്പു മനസ്സിലായ അലി താന്‍ വിദേശത്തേക്ക് പോവുകയാണെന്നും രൂപ തന്റെ ഭാര്യാ സഹോദരനെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും ഇത് കൈപ്പറ്റുന്നതിന് മലപ്പുറത്തെത്തണമെന്നും പ്രതിയെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറത്തെത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.