Home » » ദളിത്‌ യുവതിയെ പീഢിപ്പിച്ച യുവാവ്‌ പോലീസ്‌ പിടിയിലായി.

ദളിത്‌ യുവതിയെ പീഢിപ്പിച്ച യുവാവ്‌ പോലീസ്‌ പിടിയിലായി.

Written By Unknown on Wednesday, 5 November 2014 | 04:42

എടക്കര; ദളിത്‌ യുവതിയെ പീഢിപ്പിച്ച യുവാവ്‌ പോലീസ്‌ പിടിയിലായി. കാട്ടുമുണ്ട കുപ്പനത്ത്‌ സുലൈമാന്‍ (47)നെയാണ്‌ നിലമ്പൂര്‍ സി.ഐ മുഹമ്മദ്‌ ബഷീറും സംഘവും അറസ്റ്റ്‌ ചെയ്‌തത്‌. പോത്തുകല്‍ പോലീസ്‌ സ്റ്റേഷന്‍ പരിധിയില്‍പെട്ട പാതിരിപ്പാടം സ്വദേശിനിയായ നാല്‍പ്പത്തിരണ്ടുകാരിയാണ്‌ പീഢനത്തിനിരയായത്‌. കഴിഞ്ഞ തിങ്കളാഴ്‌ച ഉച്ചക്ക്‌ ഒരു മണിയോടെയാണ്‌ സംഭവം. ചൂരക്കണ്ടിയിലെ പത്തേക്കര്‍ വരുന്ന റബ്ബര്‍ തോട്ടത്തില്‍ ഷീറ്റ്‌ പുകയിടുന്ന ജോലക്കാരനാണ്‌ പ്രതി. ചൂരക്കണ്ടിയിലെ മുത്തപ്പന്‍കാവില്‍ ജോലിക്ക്‌ പോയി മടങ്ങുകയായിരുന്ന യുവതിയെ ഇയാള്‍ തോട്ടത്തില്‍വച്ച്‌ പീഢിപ്പിച്ചുവെന്നാണ്‌ പരാതി. അറസ്റ്റ്‌ ചെയ്‌ത പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.