തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച. കാര്‍ യാത്രികനെ ആക്രമിച്ച സംഘം 42 ലക്ഷം രൂപയുമായി കടന്നു കളഞ്ഞതായാണ് പരാതി.
തിരുവനന്തപുരം പൂജപ്പുരയിലാണ് സംഭവം. കാര്‍ യാത്രികനായ പെരുങ്കാവ് സ്വദേശി അശോകനാണ് പരാതിയുമായി എത്തിയിരിക്കുന്നത്.
തിരുവനന്തപുരം പൂജപ്പുരയിലാണ് സംഭവം. കാര്‍ യാത്രികനായ പെരുങ്കാവ് സ്വദേശി അശോകനാണ് പരാതിയുമായി എത്തിയിരിക്കുന്നത്.
പൂജപ്പുരയില്‍ വെച്ച് ബൈക്കിലെത്തിയ രണ്ടുപേര്‍ ചേര്‍ന്ന് കാറിലിരുന്ന തന്നെ ആക്രമിക്കുകയും വാഹനത്തില്‍ ഉണ്ടായിരുന്ന 42 ലക്ഷം രൂപയുമായി ബൈക്കില്‍ കയറി രക്ഷപെടുകയുമായിരുന്നുവെന്നാണ് പരാതി.