Home » » വിലപേശല്‍ രാഷ്‌ട്രീയവുമായി കാന്തപുരം

വിലപേശല്‍ രാഷ്‌ട്രീയവുമായി കാന്തപുരം

Written By Unknown on Sunday, 2 November 2014 | 09:16


മംഗളൂരു: എസ്‌എസ്‌എഫിന്റെ ശക്‌തി രാഷ്‌ട്രീയ നേതൃത്വത്തെ ബോധ്യപ്പെടുത്തി വില പേശുകയാണ്‌ കാന്തപുരം കര്‍ണാടക യാത്ര കൊണ്ടു ലക്ഷ്യമിട്ടത്‌. സമാപന സമ്മേളനത്തില്‍ അദ്ദേഹമതു തുറന്നു പറയുകുയം ചെയ്‌തു. പതിനായിരങ്ങള്‍ തിങ്ങി നിറഞ്ഞ നെഹ്‌റു മൈതാനിയില്‍ കര്‍ണാടക മുഖ്യമന്ത്രി ബി. സിദ്ദരാമയ്യ അടക്കമുള്ളവരെ സാക്ഷി നിര്‍ത്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ നിലപാടു പ്രഖ്യാപിച്ചു- ഈ ശക്‌തി ബോധ്യപ്പെടുത്താന്‍ തന്നെയാണു മുഖ്യമന്ത്രിയടക്കമുള്ളവരെ വിളിച്ചു വരുത്തിയത്‌.
ഇതു ഞങ്ങളുടെ വിദ്യര്‍ഥി സംഘടന സംഘടിപ്പിച്ച പരിപാടി മാത്രമാണ്‌. യുവജന സംഘടനയും പണ്ഡിത സഭയും വേറെയുണ്ട്‌. ഈ ശക്‌തി ബോധ്യപ്പെടുത്താന്‍ തന്നെയാണ്‌ മുഖ്യമന്ത്രി അടക്കമുള്ളവരെ ഈ സമ്മേളനത്തിലേക്കു ക്ഷണിച്ചത്‌. സംഘടനയ്‌ക്കും പ്രവര്‍ത്തകര്‍ക്കും ആവശ്യമായ സഹായങ്ങള്‍ ചെയ്‌താല്‍ ഈ ശക്‌തി നിങ്ങള്‍ക്കൊപ്പം അണിനിരക്കും.- കാന്തപുരം നയം പ്രഖ്യാപിച്ചു.
സംസ്‌ഥാനത്തെമ്പാടും നടന്ന എല്ലാ സ്വീകരണ പരിപാടിയിലും ഭരണ നേതൃത്വത്തെ പങ്കെടുപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സംഘടനാ ശേഷി നേതാക്കളെ ബോധ്യപ്പെടുത്തി സമ്മര്‍ദ തന്ത്രം പയറ്റുക തന്നെയാണു ലക്ഷ്യമെന്നു മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പരസ്യമായി പ്രഖ്യാപിക്കുക കൂടി ചെയ്‌തത്‌ കൃത്യമായ ലക്ഷ്യത്തോടെ തന്നെയാണ്‌.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.