Home » » എന്‍സിസി ക്യാമ്പില്‍ വെടിയേറ്റു ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു.

എന്‍സിസി ക്യാമ്പില്‍ വെടിയേറ്റു ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു.

Written By Unknown on Thursday, 6 November 2014 | 17:17

 ബെംഗളൂരു: കൂത്തുപറമ്പില്‍ നടന്ന എന്‍സിസി ക്യാമ്പില്‍ വെടിയേറ്റു ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. നാദാപുരം കല്ലിക്കണ്ടി എന്‍എഎം കോളജ് വിദ്യാര്‍ഥി എം. അനസ് (18) ആണ് മരിച്ചത്.രണ്ടു മാസം മുമ്പായിരുന്നു അപകടം.ബെംഗളൂരുവിലെ സൈനിക ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.കണ്ണൂര്‍ 31 കേരള ബറ്റാലിയന്‍ എന്‍സിസിയുടെ വാര്‍ഷിക ദശദിന ക്യാമ്പിനിടെയായിരുന്നു സംഭവം. സെപ്റ്റംബര്‍ 10ന് തോക്ക് ഉപയോഗിച്ചുള്ള വെടിവയ്പ് പരിശീലനം നടത്തുന്നതിനിടെയായിരുന്നു അപകടം.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.