മലപ്പുറം : വോട്ടര്‍പ്പട്ടികയില്‍ സ്‌ത്രീ വോട്ടര്‍മാരുടെ എണ്ണം കുറവുള്ള മണ്ഡലങ്ങളില്‍ പേര് ചേര്‍ക്കുന്നതിന് പ്രത്യേക കാംപയിന്‍ നടത്താന്‍ ജില്ലാ കലക്‌ടര്‍ കെ ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
കൊണ്ടോട്ടി, ഏറനാട്, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി മണ്ഡലങ്ങളിലാണ് സ്‌ത്രീവോട്ടര്‍മാര്‍ കുറവുള്ളത്. കുടുംബശ്രീ വഴിയാണ് കൂടുതല്‍ സ്‌ത്രീ വോട്ടര്‍മാരെ ചേര്‍ക്കുക. ഇതിനായി പ്രത്യേക പ്രചാരണം നടത്തും.
കാംപസുകള്‍ കേന്ദ്രീകരിച്ചും വിപുലമായ പ്രചാരണം നടത്തും. കൂടുതല്‍ സ്‌ത്രീ വോട്ടര്‍മാരെ ചേര്‍ക്കുന്ന സി.ഡി.എസ്. ചെയര്‍പേഴ്‌സന്മാര്‍ക്കും കാംപസ് അമ്പാസഡര്‍മാര്‍ക്കും അവാര്‍ഡ് നല്‍കുമെന്നു കലക്‌ടര്‍ അറിയിച്ചു. വോട്ടര്‍പട്ടികയില്‍ പേരില്ലാത്തവര്‍ക്കും പുതിയ വോട്ടര്‍മാര്‍ക്കും നവംബര്‍ 25 വരെയാണ് പേര് ചേര്‍ക്കാന്‍ അവസരം. 2015 ജനുവരി ഒന്നിന് 18 വയസ്സ് തികയുന്നവര്‍ക്ക് പേര് ചേര്‍ക്കാം. രലീ.സലൃമഹമ.ഴീ്.ശി/ലൃലഴശേെൃമശേീി ലാണ് പേര് ചേര്‍ക്കേണ്ടത്. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകളിലെത്തി രേഖകള്‍ പരിശോധിക്കും.
വയസ്, വിലാസം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് പരിശോധനയ്‌ക്ക് നല്‍കണം. വോട്ടര്‍പട്ടികയിലെ ഫോട്ടോ മാറ്റുന്നതിനും സംവിധാനം ഉപയോഗപ്പെടുത്താം.
ജില്ലയിലുള്ള ആകെ വോട്ടര്‍മാര്‍ 27,56,139 മാണ്. ഇതില്‍ 13,58,747 പുരുഷന്മാരും 13,97,392 സ്‌ത്രീകളുമാണ്. വണ്ടൂരിലാണ് കൂടുതല്‍ വോട്ടര്‍മാരുള്ളത് (1,93,847).
കരട് വോട്ടര്‍പ്പട്ടിക പ്രകാരമുള്ള വോട്ടര്‍മാരുടെ എണ്ണം
മണ്ഡലം പുരുഷന്മാര്‍ സ്‌ത്രീ ആകെ
കൊണ്ടോട്ടി 85767 84928 170695
ഏറനാട് 75837 75144 150981
നിലമ്പൂര്‍ 91717 97324 189041
വണ്ടൂര്‍ 94113 99734 193847
മഞ്ചേരി 86778 89244 176022
പെരിന്തല്‍മണ്ണ 85842 91978 177820
മങ്കട 86264 90131 176395
മലപ്പുറം 90413 88887 179300
വേങ്ങര 80122 74412 154534
വള്ളിക്കുന്ന് 84710 82400 167110
തിരൂരങ്ങാടി 83387 81269 164656
താനൂര്‍ 75107 77830 152937
തിരൂര്‍ 86635 95864 182499
കോട്ടക്കല്‍ 89017 91181 150198
തവനൂര്‍ 81283 87667 168950
പൊന്നാനി 81755 89399 171154







