Home » » സൈനിക സ്‌കൂളില്‍ നടത്തിയ ആക്രമണം ഹൃദയം തകര്‍ത്തു;മലാലാ യൂസുഫ്‌സായി.

സൈനിക സ്‌കൂളില്‍ നടത്തിയ ആക്രമണം ഹൃദയം തകര്‍ത്തു;മലാലാ യൂസുഫ്‌സായി.

Written By Unknown on Tuesday, 16 December 2014 | 09:46

ലണ്ടന്‍: നിര്‍വ്വികാരതയോടെയും പുനര്‍ചിന്തയില്ലാതെയും താലിബാന്‍ പെഷവാറിലെ സൈനിക സ്‌കൂളില്‍ നടത്തിയ ആക്രമണം ഹൃദയം തകര്‍ത്തെന്ന്‌ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ പാക്‌ മനുഷ്യാവകാശ പ്രവര്‍ത്തക മലാലാ യൂസുഫ്‌സായി. നിലവില്‍ ബ്രിട്ടനില്‍ താമസിക്കുന്ന മലാല 2012 ല്‍ താലിബാന്‍ സേനയുടെ ആക്രമണത്തിനിരയായതോടെയാണ്‌ ലോകശ്രദ്ധ നേടിയത്‌.

പാകിസ്‌ഥാനിലെ നിഷ്‌ക്കളങ്കരായ സ്‌കൂള്‍ കുട്ടികള്‍ക്ക്‌ ഭയമില്ലാതെ പോകാനാകുന്ന ഒരിടം പോലുമില്ല. ഇത്തരം തെമ്മാടിത്തത്തെ അപലപിക്കുന്നതായും ഇത്തരമൊരു ഭയാനകമായ സംഭവത്തില്‍ സൈന്യവും സര്‍ക്കാരും നടത്തിയ ഒരുമിച്ചുള്ള പ്രയത്നങ്ങള്‍ അങ്ങേയറ്റം എടുത്തുപറയേണ്ട ഒന്നാണെന്നും മലാല പറഞ്ഞു.

പാകിസ്‌ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കായി ശബ്‌ദമുയര്‍ത്തിയതിന്റെ പേരിലായിരുന്നു താലിബാന്‍ നേരത്തേ മലാലയെ വെടിവെച്ചത്‌. ഗുരുതരമായി പരിക്കേറ്റ മലാല മരണത്തില്‍ നിന്നും തിരിച്ചു വന്നാണ്‌ സമാധാനത്തിനുള്ള നോബര്‍ വരെയെത്തിയത്‌. ഏഴു മണിക്കൂര്‍ നീണ്ട പോരാട്ടത്തിന്‌ ശേഷം തീവ്രവാദികളെ പാക്‌സേന കീഴ്‌പ്പെടുത്തിയിരുന്നു. 130 സ്‌കൂള്‍ കുട്ടികളാണ്‌ ആക്രമണത്തില്‍ മരണമടഞ്ഞത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.