Home » » തൂണേരി സംഘര്‍ഷത്തിലെ പൊലീസ് നിലപാടിനെതിരെ പരസ്യ വിമര്‍ശവുമായി യൂത്ത് ലീഗ്.

തൂണേരി സംഘര്‍ഷത്തിലെ പൊലീസ് നിലപാടിനെതിരെ പരസ്യ വിമര്‍ശവുമായി യൂത്ത് ലീഗ്.

Written By Unknown on Monday, 16 February 2015 | 17:15

നാദാപുരം: തൂണേരി സംഘര്‍ഷത്തിലെ പൊലീസ് നിലപാടിനെതിരെ പരസ്യ വിമര്‍ശവുമായി യൂത്ത് ലീഗ്. കഴിഞ്ഞദിവസം ചേര്‍ന്ന ജില്ലാ യൂത്ത് ലീഗ് പ്രവര്‍ത്തക സമിതിക്ക് പിന്നാലെ നാദാപുരം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സംഘടനാകാര്യ സമിതി യോഗവും പൊലീസിനെതിരെ രൂക്ഷ വിമര്‍ശവുമായി രംഗത്തിറങ്ങി.
സംഘര്‍ഷം നേരിട്ടതിലുണ്ടായ പൊലീസിന്‍െറ പക്ഷപാത സമീപത്തിനെതിരെയും നിഷ്ക്രിയത്വത്തിനെതിരെയും ജനമനസാക്ഷി ഉണര്‍ത്തുന്നതിന് മണ്ഡലം യൂത്ത് ലീഗ് നാദാപുരത്ത് ഉപവാസം നടത്തും.
മണ്ഡലം പ്രസിഡന്‍റ് എം.കെ. അഷ്റഫിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. യൂത്ത് ലീഗിന്‍െറ ജില്ലാ പ്രവര്‍ത്തക സമിതി യോഗത്തിലും പൊലീസ് നിലപാടിനെതിരെ രൂക്ഷ വിമര്‍ശമുണ്ടായത്രെ.
പൊലീസിനെ നിഷ്ക്രിയമാക്കിയതില്‍ ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നും യൂത്ത് ലീഗ് വിമര്‍ശിക്കുന്നു.പൊലീസിനെതിരായ അണികളുടെ വിമര്‍ശം ഒതുക്കാന്‍ മുസ്ലിം ലീഗ് നേതൃത്വം ശ്രമം നടത്തുന്നതിനിടയിലാണ് യൂത്ത് ലീഗ് പൊലീസ് നടപടിക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങുന്നത്.മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസംഘം തൂണേരിയിലത്തെിയപ്പോള്‍ പൊലീസിനെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രസംഗത്തിനിടെ പരാമര്‍ശം നടത്തിയിരുന്നു. ഇതിനെതിരെ സദസ്സില്‍നിന്ന് ശബ്ദമുയര്‍ന്നപ്പോള്‍ മന്ത്രി കുഞ്ഞാലിക്കുട്ടി ഇടപെട്ടാണ് അണികളെ അടക്കിനിര്‍ത്തിയത്.എന്നാല്‍, മന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ദുബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും പൊലീസിനെ ന്യായീകരിച്ച് തന്നെയാണ് സംസാരിച്ചത്. സംഘര്‍ഷം നിയന്ത്രിക്കാന്‍ കഴിഞ്ഞത് പൊലീസിന്‍െറ മിടുക്കുകൊണ്ടാണെന്ന രീതിയിലാണ് മന്ത്രിയുടെ ന്യായീകരണം.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.