നിലമ്പൂർ;സദാചാര പോലീസ് ചമഞ്ഞു യുത്ത് കോണ്‍ഗ്രസ് നേതാവിനെ കൈയേറ്റം ചെയ്ത കേസ് ഒതുക്കി തീർക്കാൻ ഗൂഡനീക്കം. കഴിഞ്ഞ ദിവസം യുത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് ഹാരിസ് ബാബുവിനെ വണ്ടൂർ വാണിയമ്പലം ശാന്തി എന്ന സ്ഥലത്ത് വീട്ടിൽ കയറി 15 ഓളം ആളുകൾ സദാചാര പോലീസ് ചമഞ്ഞു ക്രൂരമായി മർദ്ധിച്ചതു. സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയ ഹാരിസ് ബാബുവിൻറെ മൊഴി പ്രകാരം 9 ഓളം വകുപ്പുകൾ ഇട്ടു പോലിസ് കേസ് രജിസ്റ്റർ ചെയ്തു.സംഭവം നടന്നു 4 ദിവസമായിയിട്ടും പ്രതികളെ അറസ്റ്റു ചെയ്തിട്ടില്ല.കേസിലെ മുഖ്യ പ്രതിയെന്ന് ആരോപിക്കുന്നയാൾ ഗുണ്ടാലിസ്റ്റിൽ ചെർക്കപ്പെട്ടയാളാണ്. സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്ന് മലപ്പുറം ജില്ലാ പോലീസ് സുപ്രണ്ട് നേരിട്ട് അന്വേഷണം നടത്തുകയും സദാചാര ഗുണ്ടായിസം കാണിച്ചവരെ അറെസ്റ്റ് ചെയ്യണമെന്നു നിർദേശം നല്കിയിട്ടുമുണ്ട്. എന്നാൽ പ്രതി പട്ടികയിലെ 15 പേരും ഒളിവിലാണെന്നാണ് വണ്ടൂർ പോലിസ് പറയുന്നത്.ഗുരുതരമായി പരിക്കേറ്റ യുത്ത് കോണ്‍ഗ്രസ് നേതാവിനെ ലക്ഷങ്ങൾ കൊടുത്തു കേസ് പിൻവലിക്കാനുള്ള ഗൂഡനീക്കം അണിയറയിൽ നടക്കുന്നു.
സി ജി സുരേഷ് കുമാർ
സി ജി സുരേഷ് കുമാർ








