Home » » പാലക്കാട്‌ സദാചാര കൊലപാതകവുമായി ബന്ധപ്പെട്ടു മൂന്നു പേര്‍ അറസ്റ്റില്‍.

പാലക്കാട്‌ സദാചാര കൊലപാതകവുമായി ബന്ധപ്പെട്ടു മൂന്നു പേര്‍ അറസ്റ്റില്‍.

Written By Unknown on Tuesday, 17 February 2015 | 16:50

പാലക്കാട്‌: പാലക്കാട്‌ സദാചാര കൊലപാതകവുമായി ബന്ധപ്പെട്ടു മൂന്നു പേര്‍ അറസ്റ്റില്‍. ഷാജു, രാജേഷ്‌, സെയ്‌തലവി (കുഞ്ഞാപ്പ) എന്നിവരാണ്‌ അറസ്റ്റിലായത്‌. ഇവര്‍ കേസില്‍ നാല്‌, അഞ്ച്‌, ആറ്‌ പ്രതികളാണ്‌. സംഭവവുമായി ബന്ധപ്പെട്ടു 11 പേരെ തിരിച്ചറിഞ്ഞതായും ഇവരെ ഉടന്‍ അറസ്റ്റ്‌ ചെയ്യുമെന്നും പോലീസ്‌ അറിയിച്ചു. സദാചാര ഗുണ്‌ടകളുടെ ആക്രമണത്തില്‍ മുളയങ്കാവ്‌ സ്വദേശി മൂന്നേല്‍പടി വീട്ടില്‍ കുഞ്ഞന്റെ മകന്‍ പ്രഭാകരന്‍(53) ആണു കൊല്ലപ്പെട്ടത്‌.

ഞായറാഴ്‌ച രാത്രി 7.30നും പത്തിനും ഇടയില്‍ ചെര്‍പ്പുളശേരി പട്ടാമ്പിക്കടുത്ത കുലുക്കല്ലൂരിലായിരുന്നു സംഭവം. സംഭവത്തില്‍ കണ്‌ടാലറിയാവുന്ന ഇരുപതോളം പേര്‍ക്കെതിരേ ചെര്‍പ്പുളശേരി പോലീസ്‌ കേസെടുത്തിരുന്നു. പരിസരവാസിയായ സ്‌ത്രീയുടെ വീട്ടില്‍ പ്രഭാകരനെ അസ്വാഭാവിക സാഹചര്യത്തില്‍ കണെ്‌ടന്നാരോപിച്ചായിരുന്നു ആക്രമണം. മുപ്പതോളം പേര്‍ സംഘത്തിലുണ്‌ടായിരുന്നു. പ്രഭാകരനെ മര്‍ദിച്ചശേഷം ഇവരുടെ വീട്ടുപറമ്പില്‍ത്തന്നെ ഉപേക്ഷിക്കുകയായിരുന്നു. മര്‍ദനത്തെത്തുടര്‍ന്നുള്ള ഹൃദയസ്‌തംഭനം മൂലം പ്രഭാകരന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.

പറമ്പില്‍ സംശയാസ്‌പദമായി വാഹനങ്ങള്‍ വന്നുപോകുന്നതു ശ്രദ്ധയില്‍പ്പെട്ട പരിസരവാസികളില്‍ ചിലര്‍ നല്‌കിയ വിവരത്തെത്തുടര്‍ന്നു പോലീസ്‌ സ്ഥലത്തെത്തിയപ്പോഴാണു പറമ്പില്‍ പ്രഭാകരനെ മരിച്ചനിലയില്‍ കണെ്‌ടത്തിയത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.