കണ്ണൂര്‍: തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ മുഖ്യാധ്യാപകന്‍ ആത്മഹത്യ ചെയ്ത കേസില്‍ ഒന്നാം പ്രതിയായ അധ്യാപകന്‍ അറസ്റ്റില്‍. ചുഴലി അരണൂരിലെ ഇ.പി. ശശിധരന്‍ ആത്മഹത്യ ചെയ്ത കേസില്‍ എ.വി ഷാജിമാസ്റ്ററാണ് അറസ്റ്റിലായത്. കേസില്‍ രണ്ടാം പ്രതിയായ തളിപ്പറമ്പ് എംഎല്‍എയും സിപിഎം സംസ്ഥാനകമ്മിറ്റി അംഗവുമായ ജയിംസ് മാത്യുവിന് ഹാജരാകാന്‍ പോലീസ് ഇന്ന് നോട്ടീസ് നല്‍കും.
ശശിധരന്‍ മരിക്കുന്നതിന്റെ തലേദിവസം വരെ ജയിംസ് മാത്യുവും ഷാജിയും ശശിധരനോട് വളരെയേറെ സമയം ഫോണ്‍ വിളിച്ച് സംസാരിച്ചതായി സൈബര്‍സെല്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇതിനു പുറമെ സ്‌കൂളിലെ ചില സഹാധ്യാപകര്‍ ഇരുവര്‍ക്കുമെതിരേ മൊഴിയും നല്‍കിയിട്ടുണ്ട്.








