Home » » ലോകകപ്പ് ക്രിക്കറ്റ് ന്യൂസീലന്‍ഡിന് രണ്ടാം ജയം.

ലോകകപ്പ് ക്രിക്കറ്റ് ന്യൂസീലന്‍ഡിന് രണ്ടാം ജയം.

Written By Unknown on Tuesday, 17 February 2015 | 17:00

ഡുണെഡിന്‍:  ലോകകപ്പ് ക്രിക്കറ്റ് പൂള്‍ എയിലെ മത്സരത്തില്‍ ആതിഥേയരായ ന്യൂസീലന്‍ഡിന് രണ്ടാം ജയം. ദുര്‍ബലരായ സ്‌കോട്‌ലന്‍ഡിനെ മൂന്നു വിക്കറ്റിന് തോല്‍പ്പിച്ചാണ് ന്യൂസീലന്‍ഡ് തങ്ങളുടെ രണ്ടാം വിജയം സ്വന്തമാക്കിയത്. സ്‌കോട്‌ലന്‍ഡ് ഉയര്‍ത്തിയ 143 റണ്‍സ് എന്ന താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസീലന്‍ഡിന് വിജയത്തിലേക്ക് വേണ്ടിവന്നത് 24.5 ഓവര്‍ മാത്രം. എന്നാല്‍, അതിലേക്കെത്താന്‍ അവര്‍ നഷ്ടപ്പെടുത്തിയത് ഏഴു വിക്കറ്റുകള്‍. ലോകകപ്പില്‍ ന്യൂസീലന്‍ഡിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകളുമായി സ്‌കോട്‌ലന്‍ഡിനെ തകര്‍ച്ചയിലേക്ക് തള്ളിവിട്ട ട്രെന്റ് ബൗള്‍ട്ട് ആണ് കളിയിലെ കേമന്‍. സ്‌കോര്‍: സ്‌കോട്‌ലന്‍ഡ് 36.2 ഓവറില്‍ 142 റണ്‍സിന് എല്ലാവരും പുറത്ത്. ന്യൂസിലാന്‍ഡ് 24.5 ഓവറില്‍ ഏഴു വിക്കറ്റിന് 146. ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡ് ശ്രീലങ്കയെ 98 റണ്‍സിന് തകര്‍ത്തിരുന്നു. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ന്യൂസീലന്‍ഡ് ക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാക്കി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.