Home » » സി.പി.എം. സംസ്‌ഥാനസമ്മേളനം; സെക്രട്ടറി സ്‌ഥാനത്തേക്കു കോടിയേരിയോ,ഇ.പി. ജയരാജനോ എം.വി. ഗോവിന്ദനോ?

സി.പി.എം. സംസ്‌ഥാനസമ്മേളനം; സെക്രട്ടറി സ്‌ഥാനത്തേക്കു കോടിയേരിയോ,ഇ.പി. ജയരാജനോ എം.വി. ഗോവിന്ദനോ?

Written By Unknown on Tuesday, 17 February 2015 | 17:07

തിരുവനന്തപുരം: സി.പി.എം. സംസ്‌ഥാനസമ്മേളനം ആലപ്പുഴയില്‍ ആരംഭിക്കാനിരിക്കേ, സെക്രട്ടറി സ്‌ഥാനത്തേക്കു പോളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണനുതന്നെ മുന്‍തൂക്കം. എന്നാല്‍, കണ്ണൂര്‍ ലോബി പിടിമുറുക്കിയാല്‍ കോടിയേരിയേക്കാള്‍, ഇ.പി. ജയരാജനോ എം.വി. ഗോവിന്ദനോ സാധ്യതയേറും. ഇതൊരു തര്‍ക്കമായി വളര്‍ന്നാല്‍ മറ്റൊരു പി.ബി. അംഗം എം.എ. ബേബിക്കു സമവായപരിഗണന ലഭിച്ചേക്കും.
പിണറായി വിജയന്‍ സംസ്‌ഥാന സെക്രട്ടറി സ്‌ഥാനമൊഴിഞ്ഞ്‌ പാര്‍ലമെന്ററി രംഗത്തേക്കു വരുന്നതോടെ കോടിയേരി ബാലകൃഷ്‌ണന്‍ തലശ്ശേരിയില്‍നിന്നുള്ള നിയമസഭാംഗത്വം രാജിവച്ച്‌ പകരം പിണറായി മത്സരിക്കണമെന്ന മട്ടിലുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ സജീവമാണ്‌. കൂടുതല്‍ പുതുമുഖങ്ങളും സംസ്‌ഥാനസമിതിയില്‍ ഇടംപിടിക്കും. ജില്ലാ സെക്രട്ടറിമാരായ വി.എന്‍. വാസവന്‍ (കോട്ടയം), കെ.പി. ഉദയഭാനു (പത്തനംതിട്ട), പി. മോഹനന്‍ (കോഴിക്കോട്‌) എന്നിവര്‍ സംസ്‌ഥാനസമിതിയിലുണ്ടാകും. ഇപ്പോഴുള്ള സമിതിയിലെ സ്‌ഥിരംക്ഷണിതാക്കളായ എം.ബി. രാജേഷ്‌ എം.പി, എസ്‌.എഫ്‌.ഐ. മുന്‍നേതാവ്‌ പുത്തലത്ത്‌ ദിനേശന്‍, എ.കെ.ജി. സെന്റര്‍ ഓഫീസ്‌ സെക്രട്ടറി കെ. സജീവന്‍ എന്നിവര്‍ക്കു പുറമേ ഡി.വൈ.എഫ്‌.ഐ. സംസ്‌ഥാന സെക്രട്ടറി എം. സ്വരാജ്‌, എസ്‌.എഫ്‌.ഐ. അഖിലേന്ത്യാ പ്രസിഡന്റ്‌ വി. ശിവദാസന്‍, വി. ശിവന്‍കുട്ടി എം.എല്‍.എ, സി. ജയന്‍ബാബു, പി.ആര്‍. വസന്തന്‍, ടി.കെ. ദേവകുമാര്‍, എന്‍.എന്‍. കൃഷ്‌ണദാസ്‌ എന്നിവരെയും പരിഗണിക്കുന്നുണ്ട്‌. പ്രായാധിക്യം മൂലം പാലോളി മുഹമ്മദ്‌കുട്ടി, ടി. ശിവദാസമേനോന്‍, എം.കെ. ഭാസ്‌കരന്‍, സി.ടി. കൃഷ്‌ണന്‍, കെ.എന്‍. രവീന്ദ്രനാഥ്‌, എം.എം. ലോറന്‍സ്‌, കെ.എം. സുധാകരന്‍ എന്നിവരെ ഒഴിവാക്കിയേക്കും.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.