Home » » സി.പി.എം പ്രവര്‍ത്തകനെ മര്‍ദിച്ചുകൊന്നു;പിന്നിൽ മയക്കുമരുന്ന് സംഘം.

സി.പി.എം പ്രവര്‍ത്തകനെ മര്‍ദിച്ചുകൊന്നു;പിന്നിൽ മയക്കുമരുന്ന് സംഘം.

Written By Unknown on Sunday, 15 February 2015 | 20:06

കോഴിക്കോട്: സി.പി.എം പ്രവര്‍ത്തകനെ മര്‍ദിച്ചുകൊന്നു. സി.പി.എം പ്രവര്‍ത്തകന്‍ പടിഞ്ഞാറെ മോരിക്കര റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍ ചെറിയാല ശ്രീധരന്‍ നായരുടെ മകന്‍ ശ്രീജിത്ത്(33) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. വീടിനടുത്തുള്ള മോരിക്കര മാളിക്കടവ് കോഴിപറമ്പത്ത് ക്ഷേത്രത്തിലെ ഉത്സവം കാണാനത്തെിയ ശ്രീജിത്തിനെ സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.സമീപവാസിയായ ഒരു യുവാവിനെ അക്രമികളുടെ കൂട്ടത്തിൽ കണ്ടവരുണ്ട് .ഇയാളും ശ്രീജിത്തും തമ്മിൽ നേരത്തേ തർക്കം നിലനിന്നിരുന്നു.ഇത് പ്രദേശത്ത് മയക്കുമരുന്ന് വിലക്കുന്നതിനെ ശ്രീജിത്ത്‌ ചോദ്യം ചെയ്തതിനെചൊല്ലിയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം. മുന്‍ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു. മാതാവ്: പത്മിനി. സഹോദരന്‍: ശ്രീജേഷ്. മയക്കുമരുന്ന് സംഘമാണ് അക്രമത്തിന് പിന്നിൽ.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.