Home » » തിരു​വ​ഞ്ചൂർ രാധാകൃഷ്ണന്റെ കസേ​ര​കളി കേര​ള​ത്തിന് അപ​മാനം​ വി. ശിവൻകുട്ടി.

തിരു​വ​ഞ്ചൂർ രാധാകൃഷ്ണന്റെ കസേ​ര​കളി കേര​ള​ത്തിന് അപ​മാനം​ വി. ശിവൻകുട്ടി.

Written By Unknown on Sunday, 15 February 2015 | 08:14

തിരുവനന്തപുരം: ദേശീയ ഗെയിം​സിന്റെ സമാ​പനച്ചടങ്ങിൽ മന്ത്രി​മാർക്ക് അർഹ​മായ സ്ഥാനം നൽകി​യി​ല്ലെന്ന് പറ​ഞ്ഞ്  മന്ത്രി തിരു​വ​ഞ്ചൂർ രാധാകൃഷ്ണൻ നട​ത്തിയ കസേ​ര​കളി കേര​ള​ത്തിന് അപ​മാ​ന​മായെന്ന് വി. ശിവൻകുട്ടി എം.​എൽ.എ പ്രസ്താ​വ​ന​യിൽ പറഞ്ഞു.

എന്തെല്ലാം അഴി​മ​തി​കളും പോരാ​യ്മ​കളും ഉണ്ടാ​യി​രു​ന്നെ​ങ്കിലും ദേശീയ ശ്രദ്ധ​യാ​കർഷി​ക്കുന്ന സമാ​പനച്ചട​ങ്ങിൽ കേവലം കസേ​ര​യുടെ പേരിൽ കായി​ക​മ​ന്ത്രിയും മുഖ്യ​മ​ന്ത്രിയും  ചേരി തിരി​ഞ്ഞുണ്ടായ പിണ​ക്കവും പരി​ഭ​വവും കേര​ള​ത്തിന് ദേശീ​യ​ത​ല​ത്തിൽ അപമാന​മു​ണ്ടാ​ക്കി. സമാ​പന സമ്മേ​ള​ന​ത്തിൽ തിരു​വ​ഞ്ചൂർ വേദി​യിൽ കയ​റാ​ത്തത് മുഖ്യ​മ​ന്ത്രിക്ക് ലഭി​ച്ച​തു​പോലെയുള്ള സ്വാഗത കൂവൽ ലഭി​ക്കു​മെ​ന്നു​റ​പ്പാ​യ​പ്പോ​ഴാ​ണ്. തട്ടിപ്പ് മറച്ചു വയ്ക്കു​ന്ന​തിന് വേണ്ടി​യുള്ള ശ്രമവും തട്ടിപ്പ് നാട​കവും മാത്ര​മാ​യി​രുന്നു ഇവർ തമ്മി​ലുള്ള കസേ​ര​ക​ളിയെന്നും ശിവൻകുട്ടി ആരോപിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.