തിരുവനന്തപുരം: ദേശീയ ഗെയിംസ് സമാപന ചടങ്ങില്‍ കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പിണങ്ങി പിന്‍വാങ്ങി. സമാപന ചടങ്ങിനത്തെിയ മന്ത്രിമാരായ വി.എസ്. ശിവകുമാറിനും എ.പി. അനില്‍കുമാറിനും അര്‍ഹമായ പരിഗണന കിട്ടാത്തതില്‍ പ്രതിഷേധിച്ചാണ് തിരുവഞ്ചൂര്‍ പ്രധാനവേദിയില്‍നിന്ന് മാറിയത് . ആദ്യം പുറത്തേക്കുപോയ മന്ത്രി തിരിച്ചത്തെിയശേഷം വി.ഐ.പികളുടെ സീറ്റിലേക്ക് മാറുകയായിരുന്നു. സമാപന ചടങ്ങുകളില്‍ പ്രധാന വേഷമുണ്ടായിരുന്ന തിരുവഞ്ചൂര്‍ പിന്നീട് വെറും കാഴ്ചക്കാരനാവുകയായിരുന്നു. ചടങ്ങിനെത്തിയ ശിവകുമാറിനും അനില്‍ കുമാറിനും മുഖ്യവേദിയില്‍ കസേരയിടണമെന്ന ആവശ്യം നിരാകരിച്ചതാണ് തിരുവഞ്ചൂരിനെ ചൊടിപ്പിച്ചത്.
മുഖ്യവേദിയില്‍നിന്ന് മാറിയിരുന്നത് പ്രതിഷേധിച്ചതല്ലെന്നും പരിപാടികള്‍ നന്നായി വീക്ഷിക്കാനാണെന്നും ആദ്യം പ്രതികരിച്ച തിരുവഞ്ചൂര്‍ പിന്നീട് സംഭവത്തില്‍ വിഷമമുണ്ടെന്നും മന്ത്രിമാര്‍ക്ക് അര്‍ഹമായ പരിഗണന കിട്ടേണ്ടിയിരുന്നെന്നും മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. നേരത്തേ നിശ്ചയിച്ച പ്രകാരം കാര്യങ്ങള്‍ പോയില്ല. സംഭവത്തില്‍ ഇപ്പോള്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കും തിരുവഞ്ചൂര്‍ പറഞ്ഞു. ചടങ്ങുകള്‍ അവസാനിക്കുംമുമ്പ് മന്ത്രി സ്ഥലം വിട്ടു.