തിരുവനന്തപുരം: ജാതിസമവാക്യങ്ങളുടെ
അടിസ്ഥാനത്തിലാണു കെപിസിസി പ്രസിഡന്റായി വി.എം. സുധീരനെ തെരഞ്ഞെടുത്തതെന്നും ഈഴവ സമുദായാംഗം അല്ലായിരുന്നെങ്കില്‍ അദ്ദേഹം ആപദവിയില്‍
എത്തില്ലായിരുന്നെന്നും എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി
നടേശന്‍.
മദ്യവ്യവസായികളെ കുറ്റംപറയുന്ന സുധീരന്‍ സര്‍ക്കാര്‍ നിലനില്‍ക്കുന്നതു മദ്യത്തില്‍നിന്നുള്ള വരുമാനം കൊണ്‌ടാണെന്ന് ഓര്‍ക്കണം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം കൊടുക്കാന്‍ സാധിക്കുന്നത് മദ്യത്തില്‍ നിന്നുള്ള നികുതികൊണ്‌ടാണെന്നും അദ്ദേഹം പറഞ്ഞു. വട്ടിയൂര്‍ക്കാവ് എസ്‌എന്‍ഡിപി യൂണിയന്റെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു വെള്ളാപ്പള്ളി.