Home » » യുവാവ്‌ വെടിയേറ്റു മരിച്ചു;മാവോയിസ്‌റ്റ് അക്രമമെന്ന് സംശയo.

യുവാവ്‌ വെടിയേറ്റു മരിച്ചു;മാവോയിസ്‌റ്റ് അക്രമമെന്ന് സംശയo.

Written By Unknown on Thursday, 12 February 2015 | 19:57

പാലക്കാട്‌: അട്ടപ്പാടിയില്‍ സൃഹൃത്തിനൊപ്പം മീന്‍പിടിക്കാന്‍ പോയ യുവാവ്‌ വെടിയേറ്റു മരിച്ചു. കല്‍ക്കണ്ട സ്വദേശി ബെന്നിയാണ്‌ മരിച്ചത്‌. സംഭവത്തില്‍ മാവോയിസ്‌റ്റ് ബന്ധമുണ്ടെന്ന്‌ സംശയിക്കുന്നു.

രാത്രി 11 മണിക്ക്‌ ശേഷം സുഹൃത്തായ ഷെമിക്കൊപ്പം മീന്‍ പിടിക്കാന്‍ പോയപ്പോഴാണ്‌ ബെന്നി വെടിയേറ്റു മരിച്ചത്‌. മീന്‍ പിടിക്കാന്‍ പോകുമ്പോള്‍ കാടിനടുത്ത്‌ ടോര്‍ച്ച്‌ വെളിച്ചം കണ്ടതിനെ തുടര്‍ന്ന്‌ ബെന്നി അവിടേക്ക്‌ ഒറ്റയ്‌ക്ക് പോവുകയായിരുന്നു. ബെന്നിക്ക്‌ വെടിയേറ്റപ്പോള്‍ സുഹൃത്ത്‌ തിരിഞ്ഞോടുകയും ആളെ കൂട്ടി തിരിച്ചെത്തിയപ്പോഴേക്കും മരണം സംഭവിക്കുകയുമായിരുന്നു. പ്രദേശത്ത്‌ മാവോയിസ്‌റ്റ് സാന്നിദ്ധ്യമുള്ളതായി പോലീസ്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.