Home » » ഡല്‍ഹി;മുസ്ലിം ലീഗ് മൊത്തം നേടിയത് 184 വോട്ട് മാത്രo.

ഡല്‍ഹി;മുസ്ലിം ലീഗ് മൊത്തം നേടിയത് 184 വോട്ട് മാത്രo.

Written By Unknown on Wednesday, 11 February 2015 | 03:05

ന്യൂഡല്‍ഹി: സംപൂജ്യരായത് കോണ്‍ഗ്രസ്സ് മാത്രമല്ല മറ്റുചില ദേശീയ പാർട്ടികളുടെയും പ്രകടനം മോശമായിരുന്നു. രാജ്യത്തോളം പാരമ്പര്യമുളള കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നിലം തൊടാന്‍ കഴിയാതിരുന്ന ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ചാന്ദ്‌നി ചൗക്കിലും മാട്ടിയ മഹളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയ മുസ്ലീം ലീഗിന്റെ അവസ്ഥ വേറിട്ടതായിരുന്നു രണ്ടിടത്തുമായി ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് 184 വോട്ട് മാത്രമാണ് നേടാനായത്!
ചാന്ദ്‌നി ചൗക്കില്‍ നിന്ന് മത്സരിച്ച ആദില്‍ മിര്‍സയ്ക്ക് 63 വോട്ടും മാട്ടിയ മഹളില്‍ മത്സരിച്ച ഇമ്രാന്‍ ഹുസൈന് 131 വോട്ടും ലഭിച്ചു. സിപിഎം മൂന്ന് സ്ഥാനാര്‍ഥികളെയാണ് നിര്‍ത്തിയത്. മൂന്നു പേര്‍ക്കുമായി 1226 വോട്ടാണ്. അതേസമയം ആം ആദ്മിയുടെ 15 സ്ഥാനാര്‍ഥികള്‍ 40000 ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ആപി​​​ന്റെ 50 സ്ഥാനാര്‍ഥികള്‍ 20000 ല്‍ അധികം ഭൂരിപക്ഷം സ്വന്തമാക്കിയിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.