രാജ്‌കോട്ട്: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേരില്‍ ഗുജറാത്തില്‍ ക്ഷേത്രം. 300 ആരാധകര്‍ ചേര്‍ന്നു തയാറാക്കിയ മോഡി ക്ഷേത്രം ഞായറാഴ്‌ച തുറക്കും.
"അദ്ദേഹം ഞങ്ങള്‍ക്കു ഈശ്വര തുല്യനാണ്. പതിറ്റാണ്ടുകളായി ഞങ്ങള്‍ അദ്ദേഹത്തെ ആരാധിച്ചുവരികയാണ്. ഗുജറാത്തിലെ എല്ലാ ഗ്രാമങ്ങളിലും അദ്ദേഹത്തിന്റെ പേരില്‍ ക്ഷേത്രം നിര്‍മിക്കാനാണു മോഹം"- ക്ഷേത്ര നിര്‍മാണത്തിനു നേതൃത്വം നല്‍കിയ നഗരസഭാ കൗണ്‍സില്‍ മുന്‍ അംഗം കൂടിയായ രമേഷ് ഉധാദ് പറഞ്ഞു. ഏഴ് ലക്ഷം രൂപ മുടക്കിയാണു ക്ഷേത്രം നിര്‍മിച്ചത്. മോഡിയുടെ വിഗ്രഹത്തിന് രണ്ട് ലക്ഷം രൂപ ചെലവായി. ഒരു വര്‍ഷം കൊണ്ടാണു ഓം ട്രസ്‌റ്റിന്റെ നേതൃത്വത്തില്‍ ക്ഷേത്രം പൂര്‍ത്തിയാക്കിയത്. യുവജനങ്ങളുടെ ഐക്കണായ മോഡി, ക്ഷേത്രത്തിലൂടെ വന്‍ജനാവലിയെ ആകര്‍ഷിക്കുമെന്നാണു പ്രതീക്ഷയെന്ന് ഓം ട്രസ്‌റ്റ് ട്രസ്‌റ്റി ജയേഷ് പട്ടേല്‍ പറഞ്ഞു.