വിശാഖപട്ടണം: മുന്നാം മുന്നണി പ്രായോഗികമല്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. മൂന്നാം മുന്നണിക്ക് പകരം ഇടതു ബദല്‍ ആലോചനയുണ്ടെന്നും കാരാട്ട് പറഞ്ഞു. വിശാല ഇടത് ഐക്യം എന്നത് തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ളതല്ലെന്നും കാരാട്ട് പറഞ്ഞു. ബുര്‍ഷ്വാ പാര്‍ട്ടികള്‍ക്കുള്ള ബദലാണ് ഇടത് ഐക്യത്തിലൂടെ ലക്ഷ്യം വയ്‌ക്കുന്നതെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുകയും ബി.ജെ.പിയെ ഒറ്റപ്പെടുത്തുകയുമാണ് ലക്ഷ്യം കോണ്‍ഗ്രസുമായി ലക്ഷ്യമില്ല. പ്രാദേശികതലത്തില്‍ മതേതര പാര്‍ട്ടികളുമായി സഖ്യമാകാമെന്നും കാരാട്ട് പറഞ്ഞു. കേരളത്തില്‍ മുസ്ലീം ലീഗിനോടുള്ള സമീപനത്തില്‍ മാറ്റമില്ല. മിസ്‌ഡ് കോളിലൂടെയും മെസേജിലൂടെയും സി.പി.എം അംഗത്വം നല്‍കില്ലെന്നും കാരാട്ട് പറഞ്ഞു.








