തിരുവനന്തപുരം: സര്‍ക്കാരിനെയും ഗ്രൂപ്പ് നേതാക്കളെയും പരോക്ഷമായി വിമര്‍ശിച്ച് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. എല്ലാം എല്ലാക്കാലത്തും സ്വന്തം കയ്യിലാണെന്ന് ആരും കരുതരുത്. അധികാരമുള്ളപ്പോള്‍ ഓടിക്കൂടുന്നവര്‍ അധികാരം പോകുമ്പോള്‍ കൂടെയുണ്ടാവില്ല. കെ.കരുണാകരന്റെ അനുഭവം നല്‍കുന്ന പാഠമിതാണ്. കരുണാകരന്‍ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സുധീരന്‍.
ചില വിഷയങ്ങള്‍ പറയുമ്പോള്‍ താന്‍ ഒറ്റയ്ക്കാണെങ്കിലും പിന്നീട് തന്റെ പാര്‍ട്ടി അത് ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളെ കാണുമ്പോള്‍ മുരളീധരന്‍ പഴയത് പലതും മറക്കുകയാണ്. മുരളിയെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ പല ഗ്രൂപ്പ് നേതാക്കളും എതിര്‍ത്തിരുന്നു. മുരളിയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നാണ് അവര്‍ പറഞ്ഞത്. താനടക്കം മൂന്നു പേര്‍ മാത്രമാണ് തിരിച്ചെടുക്കുന്നതിനെ പിന്തുണച്ചതെന്നും മുരളിയെ വേദിയിലുരുത്തിക്കൊണ്ട് സുധീരന്‍ തുറന്നടിച്ചു.








