Home » » ഇത് നരേന്ദ്രമോദിയുടെ വീഴ്ച കെജ്‌രിവാളിന്റെ വിജയത്തില്‍ സന്തോഷമുണ്ട്-അണ്ണാ ഹസാരെ.

ഇത് നരേന്ദ്രമോദിയുടെ വീഴ്ച കെജ്‌രിവാളിന്റെ വിജയത്തില്‍ സന്തോഷമുണ്ട്-അണ്ണാ ഹസാരെ.

Written By Unknown on Tuesday, 10 February 2015 | 00:42

മുംബൈ: ഇത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഴ്ചയാണെന്ന് അണ്ണാ ഹസാരെ. കെജ്‌രിവാളിന്റെ വിജയത്തില്‍ സന്തോഷമുണ്ട്- അദ്ദേഹം പറഞ്ഞു. 

രണ്ടും പ്രതീക്ഷിതാണ്. കഴിഞ്ഞ ഒമ്പത് മാസം ബിജെപി സര്‍ക്കാര്‍ ഇന്ത്യക്കായി ഒന്നും ചെയ്തില്ല. അതിന്റെ ഫലമാണ് ഡല്‍ഹിയില്‍ കണ്ടത്. അവര്‍ ജനവിരുദ്ധര്‍ മാത്രമല്ല കര്‍ഷകവിരുദ്ധരുമായിരുന്നു. 

കെജ്‌രിവാള്‍ അഴിമതിവിരുദ്ധ നടപടികളുമായി മുന്നോട്ട് പോകണം. അധികാരം കിട്ടിയാല്‍ സംഗതികള്‍ എളുപ്പമാണ്. വേഗത്തില്‍ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. ആ അര്‍ഥത്തില്‍ ആം ആദ്മി പാര്‍ട്ടിയെ നിന്ന് വലിയ പ്രതീക്ഷയാണ് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.