ന്യൂഡല്‍ഹി: രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലേക്ക്. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിലേക്കാണ് ആപ്പിന്‍െറ മുന്നേറ്റം സൂചിപ്പിക്കുന്നത്. അവസാന വിവരമനുസരിച്ച് എ.എ.പി 67 സീറ്റില്‍ ലീഡ് ചെയ്യുന്നു. കേന്ദ്ര ഭരണത്തിലുള്ള ബി.ജെ.പി 3 സീറ്റിലേക്ക് ചുരുങ്ങി. ഡല്‍ഹി തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസിന്‍െറ തകര്‍ച്ച പൂര്‍ത്തിയായി.
തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന അഭിപ്രായ സര്‍വേകളും എക്സിറ്റ്പോളുകളിലും തിരുത്തി കുറിക്കുന്ന ഫലമാണ് പുറത്തു വന്നിട്ടുള്ളത്. തലസ്ഥാനത്തെ 14 കേന്ദ്രങ്ങളിലായാണ് 70 അംഗ സഭയിലേക്കുള്ള വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്.
വോട്ടെണ്ണലിന് മുന്നോടിയായി ഡല്‍ഹിയിലുടനീളം കനത്ത സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.








